kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകാൻ താത്പര്യമില്ല’; വിമർശനമുന്നയിച്ച അഖിൽ മാരാർക്കെതിരെ കേസ് !!
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ കേസ്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകില്ലെന്നും പകരം വീട് വച്ചുനൽകുമെന്നുമായിരുന്നു അഖിലിന്റെ പോസ്റ്റ്.
അഖിൽ മാരാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്..
പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചലഞ്ച്..
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താല്പര്യമില്ല. പകരം 3വീടുകൾ വെച്ച് നൽകാൻ ഞങ്ങൾ തയ്യാറാണ് അത് എന്റെ നാട്ടിൽ എന്ന് പറഞ്ഞത് വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യർത്ഥന മാനിച്ചു വയനാട്ടിൽ ഈ ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം..
അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമ്മിച്ചു നൽകാം..
ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്ക് വെച്ചു. അർഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം..
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി..
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോൾ ചില കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുരന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു..
കേസ് എടുത്തതിന് പിന്നാലെ ‘അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നൊരു കുറിപ്പ് വീണ്ടും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചാരണത്തിന് ബിജെപി മീഡിയ വിഭാഗം മുൻ കോ-കൺവീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Entertainment
വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ് !! തന്നെ പേടിപ്പിച്ചിട്ടുള്ള കാര്യത്തെപ്പറ്റി പാർവതി ..
ഒമ്പത് എം. ടി കഥകളുടെ ആന്തോളജി സീരീസ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങൾ ഭാഗമാകുന്ന മനോരഥത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. സുധ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരവും മനസുമെല്ലാം നൽകിയെന്ന് പാർവതി പറയുന്നു.
‘ഉള്ളൊഴുക്ക്’ പോലുള്ള കോംപ്ലിക്കേറ്റഡായ വേഷങ്ങൾ ചെയ്യുമ്പോൾ അത് ഇമോഷണലി ബാധിക്കാറുണ്ടെന്നും നടി തുറന്നുപറഞ്ഞു. ബാധിക്കാറുണ്ട്, അത് ബാധിക്കണം. ബാധിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ പിന്നെ നമ്മൾ ആർട്ടിൽ നിന്ന് ട്രാൻസ്ഫോമാകാതെ പോകുന്നത്, എഫ് ഡി ഡെപ്പോസിറ്റ് ചെയ്ത് ഇന്ററസ്റ്റ് വേണ്ടൈന്ന് പറയുംപോലെയാണ്. ഇതൊരു ബാഡ് എക്സാബിളാണെന്ന് എനിക്കറിയാം.
ഉള്ളൊഴുക്കാണ് ഏറ്റവും എന്നെ പേടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഉള്ളൊഴുക്ക് കഴിഞ്ഞയുടൻ തന്നെ ഞാൻ ഇവിടുന്ന് ഓടി. ഇപ്പോൾ ആലോചിക്കുമ്പോൾ താങ്ക് ഗോഡ്. വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ്. വിമർശനങ്ങൾ പ്രധാനമാണ്, പക്ഷേ വിമർശനം വെറുപ്പിൽ നിന്നാണ് വരുന്നതെങ്കിൽ അതിനെതിരെ ഞാൻ വാതിലടക്കാറുണ്ടെന്നും പാർവതി വ്യക്തമാക്കി.
നാളെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖതങ്ങൾ, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി വീണ്ടും, നരേൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, കൈലാഷ്, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്. ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങൾ.
Blog
“ഞാനൊരു വലിയ പ്രേമരോഗി ? മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി !! എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ !!
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.
ബാഡ് പാസ്റ്റിനെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു. എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്.
യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല. ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്.
എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’ ദിയ പറഞ്ഞു.
Family
കൊച്ചിന് ഹനീഫയുടെ ഇരട്ടപെണ്‍കുട്ടികള്‍ ഉയരങ്ങളിലേക്ക് .. സഫയും മര്‍വയെയും പഠിപ്പിച്ച് താരപത്നി ഫാസില !!
നടന് കൊച്ചിന് ഹനീഫയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. 2010 ലായിരുന്നു കരള്‍ രോഗം ബാധിച്ച നടന് ചെന്നൈയില്‍ വച്ച് മരണത്തിനു കീഴടങ്ങിയത്. പിന്നീട് ഹനീഫയുടെ കുടുംബത്തെ കുറിച്ച് ചില വാര്‍ത്തകള്‍ വന്നെങ്കിലും അവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.
നടന് ദിലീപടക്കം കൊച്ചിന് ഹനീഫയുടെ സുഹൃത്തുക്കളായിരുന്നു ഭാര്യ ഫാസിലയ്ക്കും ഇരട്ടപെണ്‍കുട്ടികളായ മക്കള്‍ക്കും സഹായമായത്. ഇപ്പോഴിതാ ഹനീഫയുടെ മക്കളെ കുറിച്ചുള്ള അഭിമാനകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നതിനെ പറ്റി ചില എഴുത്തുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വൈറലാവുന്നത്.
അനശ്വര നടന് കൊച്ചിന് ഹനീഫയുടെ രണ്ട് പെണ്മക്കള് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോലിയില്‍ തിളങ്ങാന്‍ പോകുന്നു. കൊച്ചിന് ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന് ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.
അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന് ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു.
ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്സിനാണ് ചേര്‍ന്നത്.
ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റിലാണ് ഇരുവരും പഠിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദര്‍ശിക്കുവാന്‍ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകന് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
‘അനീഷ് സാര്‍ ഇങ്ങനെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ് എടുത്തത് നന്നായി, അത് രണ്ടുകൂട്ടര്‍ക്കും പരസ്പരം കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷയാകുവാന്‍, പ്രചോദനമാകുവാന്‍ സാറിന്റെ വാക്കുകള്‍ക്കും അനുഭവങ്ങള്‍ക്കും സാധിക്കുന്നു.’ എന്നാണ് ഫാസില ക്ലാസ് അറ്റന്‍ഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായത്.
-
Entertainment1 year ago
നടി കാർത്തിക നായർ വിവാഹിതയായി, ചിത്രങ്ങൾ കാണാം
-
Entertainment1 year ago
പ്രമുഖ സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ ജോലികള്‍ അറിയാമോ?
-
Entertainment11 months ago
നടി സ്വാസിക വിവാഹിതയാകുന്നു; വരന് ആരാണെന്ന് അറിയേണ്ടേ?!!
-
Entertainment1 year ago
കാളിദാസിന് പ്രണയ സാഫല്യം; വിവാഹനിശ്ചയം കഴിഞ്ഞു, തരിണിക്കൊപ്പമുള്ള ചിത്രങ്ങൾ…
-
Trending1 year ago
കേരളത്തിലേക്ക് വീണ്ടും ഡയമണ്ട് ബട്ടൺ; അപൂര്‍വനേട്ടം കരസ്ഥമാക്കി കെ എൽ ബ്രോ ഫാമിലി, വീഡിയോ
-
Blog1 year ago
നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ കാണാം
-
Sports1 year ago
ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
-
Entertainment1 year ago
പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദുൽഖറും ഭാര്യയും