Connect with us

Family

‘ഞാൻ ആരുടെ വയറ്റിലാണ് ജനിച്ചത്’ എന്ന് തൻ്റെ മക്കൾ അമ്മയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയെന്ന് കരൺ ജോഹർ പറയുന്നു!!

Published

on

കരൺ ജോഹർ തൻ്റെ ഇരട്ടകളായ യാഷിൻ്റെയും റൂഹിയുടെയും ഏക രക്ഷിതാവാണ്, കൂടാതെ ഏക രക്ഷാകർതൃത്വത്തിൻ്റെ വെല്ലുവിളികളെക്കുറിച്ചും ഇപ്പോൾ 81 വയസ്സുള്ള തൻ്റെ അമ്മ ഹിരോയോടൊപ്പം തൻ്റെ കുട്ടികളെ എങ്ങനെ പരിപാലിക്കുന്നുവെന്നതിനെക്കുറിച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, കരൺ തൻ്റെ കുട്ടികൾ അവരുടെ ജനനത്തെക്കുറിച്ച് എങ്ങനെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി എന്നതിനെക്കുറിച്ച് കരൺ തുറന്നുപറഞ്ഞു, ഈ പ്രശ്നത്തെ  നേരിടാൻ കുട്ടികളുടെ  സ്കൂൾ കൗൺസിലറുടെ സമീപിച്ചിരുന്നുവെന്നും കരണ്‍ വെളിപ്പെടുത്തി.  

തന്റെ അമ്മയെ ആണ് കുട്ടികൾ ഇത് വരെ ”മമ്മ” എന്ന് വിളിച്ചിരുന്നത്, പക്ഷെ ഇപ്പോൾ അവര്ക് കാര്യങ്ങൾ മനസ്സിലായിരിക്കുന്നു. 2017ൽ വാടക ഗർഭധാരണത്തിലൂടെയാണ് കരണിൻ്റെ കുട്ടികൾ ജനിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ കുട്ടികൾക്ക് 7 വയസ്സ് തികഞ്ഞു.

Blog

“ഞാനൊരു വലിയ പ്രേമരോഗി ? മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി !! എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ !!

Published

on

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.

ബാഡ് പാസ്റ്റിനെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു. എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്.

യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.

നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല. ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്.

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’ ദിയ പറഞ്ഞു.

Continue Reading

Entertainment

ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം’, തുറന്നുപറഞ്ഞ് സീമാ വിനീത് !!

Published

on

സോഷ്യൽ മീഡിയയിൽ സജീവമായ ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും നടിയുമായ താരമാണ് സീമാ വിനീത്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളെക്കുറിച്ചും തുറന്ന അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ സീമാ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്

സ്ത്രീയാണെന്ന ചിന്തയിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജെൻഡർ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.

രണ്ടും മൂന്നും വിവാഹം കഴിച്ചതിനുശേഷം ഞാൻ ട്രാൻസ് ആണ് എന്ന് പറഞ്ഞ് ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീർത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങൾ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവർക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേർത്ത് നിർത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാൻ വന്നാൽ നിങ്ങളിൽ നിന്നും കിട്ടുന്ന ഉത്തരം സാഹചര്യം, സെക്ഷ്വാലിറ്റി, ഇങ്ങനെ കുറെ പുകമറകൾ അല്ലേ..

ഞാൻ ഒന്ന് ചോദിക്കട്ടെ, നിർബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലർ. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി ആണോ നിങ്ങൾ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ? അതോ അതിനുള്ള മറുപടി ആ സ്ത്രീകൾ പീഡിപ്പിച്ചു എന്നാണോ?

മനസുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതൽ ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ സ്ത്രീയാണ് എന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്. അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ ആണെങ്കിൽ, വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ അത് മറ്റുള്ളവരിൽ മോശം ചിന്താഗതി സൃഷ്ടിക്കുകയല്ലേ. ഇതെല്ലാം കഴിയുമ്പോൾ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്.

ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടി അരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിന് ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ല.

Continue Reading

Family

കൊച്ചിന്‍ ഹനീഫയുടെ ഇരട്ടപെണ്‍കുട്ടികള്‍ ഉയരങ്ങളിലേക്ക് .. സഫയും മര്‍വയെയും പഠിപ്പിച്ച് താരപത്‌നി ഫാസില !!

Published

on

നടന്‍ കൊച്ചിന്‍ ഹനീഫയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. 2010 ലായിരുന്നു കരള്‍ രോഗം ബാധിച്ച നടന്‍ ചെന്നൈയില്‍ വച്ച് മരണത്തിനു കീഴടങ്ങിയത്. പിന്നീട് ഹനീഫയുടെ കുടുംബത്തെ കുറിച്ച് ചില വാര്‍ത്തകള്‍ വന്നെങ്കിലും അവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.

നടന്‍ ദിലീപടക്കം കൊച്ചിന്‍ ഹനീഫയുടെ സുഹൃത്തുക്കളായിരുന്നു ഭാര്യ ഫാസിലയ്ക്കും ഇരട്ടപെണ്‍കുട്ടികളായ മക്കള്‍ക്കും സഹായമായത്. ഇപ്പോഴിതാ ഹനീഫയുടെ മക്കളെ കുറിച്ചുള്ള അഭിമാനകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നതിനെ പറ്റി ചില എഴുത്തുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വൈറലാവുന്നത്.

അനശ്വര നടന്‍ കൊച്ചിന്‍ ഹനീഫയുടെ രണ്ട് പെണ്‍മക്കള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോലിയില്‍ തിളങ്ങാന്‍ പോകുന്നു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.

അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.

സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു.

ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ് ചേര്‍ന്നത്.

ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദര്‍ശിക്കുവാന്‍ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

‘അനീഷ് സാര്‍ ഇങ്ങനെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ് എടുത്തത് നന്നായി, അത് രണ്ടുകൂട്ടര്‍ക്കും പരസ്പരം കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷയാകുവാന്‍, പ്രചോദനമാകുവാന്‍ സാറിന്റെ വാക്കുകള്‍ക്കും അനുഭവങ്ങള്‍ക്കും സാധിക്കുന്നു.’ എന്നാണ് ഫാസില ക്ലാസ് അറ്റന്‍ഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായത്.

Continue Reading

Trending