Connect with us

Entertainment

വിവാഹം കഴിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു!! ‘മഞ്ഞുപോലൊരു പെൺകുട്ടി’ഫെയിം അമൃതയുടെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യ അഭിമുഖം.

Published

on

ചില അഭിനേതാക്കൾ എണ്ണമറ്റ സിനിമകളിൽ പ്രവർത്തിക്കുന്നു, എന്നാൽ ചിലർ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു. ‘മഞ്ഞുപോലൊരു പെൺകുട്ടി’യിലെ അമൃത പ്രകാശ് 20 വർഷം മുമ്പാണ് ഇൻഡസ്ട്രി വിട്ടതെങ്കിലും മിക്ക മലയാളി മനസ്സുകളിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല.

അമൃത മലയാളിയാണെന്നാണ് മിക്കവരും ഇപ്പോഴും വിശ്വസിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അവർ മുംബൈക്കാരിയാണ്. 2004-ൽ മോളിവുഡ് വിട്ട ശേഷം, രസകരമായ ചില വേഷങ്ങൾ ചെയ്യാൻ അമൃത ബോളിവുഡിലേക്ക് കടന്നു. ഇപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഒരു ജനപ്രിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമൃത തൻ്റെ മോളിവുഡ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

‘മഞ്ജുപോലൊരു പെൺകുട്ടി’ക്ക് ശേഷം ഒരുപാട് വേഷങ്ങൾ എന്നെ തേടിയെത്തി, പക്ഷേ സിനിമയിൽ കമ്മിറ്റ് ചെയ്യാൻ എനിക്ക് പ്രായമായിരുന്നില്ല, പഠനം പൂർത്തിയാക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു. 2004ൽ 12-ാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ പഠനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. കേരളത്തെയും മലയാളികളെയും വല്ലാതെ മിസ്സ് ചെയ്തു. പോപ്പി കുടയുടെ പരസ്യത്തിലൂടെ ഞാൻ എൻ്റെ കരിയർ ആരംഭിച്ചത് ഇവിടെയാണ്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം ഇൻഡസ്‌ട്രി ഇപ്പോൾ എത്രത്തോളം പ്രശംസനീയമാണെന്ന് എനിക്കറിയാം. ഇൻഡസ്ട്രിയിലേക്ക് ഒരു തിരിച്ചുവരവ് നടത്തണമെന്ന് തോന്നുന്നു. മലയാള സിനിമ ഒരുപാട് മുന്നേറിയിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം ഞാൻ കേരളത്തിലെ ആൺകുട്ടികളുടെ ക്രഷ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നു. 2004ൽ എനിക്ക് മലയാളികളിൽ നിന്ന് ടൺ കണക്കിന് പ്രണയലേഖനങ്ങൾ ലഭിക്കുമായിരുന്നു. ഒരു മലയാളിയെ വിവാഹം കഴിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കാൻ തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Entertainment

നിറവയ‌റുമായി രഞ്ജിനി.. ചേർത്തുപിടിച്ച് ചുംബിച്ച് ഗോവിന്ദ് വസന്ത ? വിഡിയോ വൈറൽ !!

Published

on

ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ പങ്കാളിയും കലാകാരിയുമായ രഞ്ജിനി അച്യുതൻ. ലൈറ്റ് പീച്ച് നിറത്തിലുള്ള മോഡേൺ സിൽക്ക് വസ്ത്രം ധരിച്ചാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. നിറവയറിലേക്കു വാത്സല്യപൂർവം നോക്കിയിരിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ എഴുതിയ വൈകാരിക കുറിപ്പും ശ്രദ്ധേയമായി..

ഗർഭം ധരിച്ചപ്പോൾ എന്നെ ഞാൻ വീണ്ടെടുത്തതു പോലെയാണ് തോന്നിയത്. വിഷാദം, ഭയം, ഉത്കണ്ഠ തുടങ്ങിയവ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടി പുതിയ എന്നെ ഞാൻ സൃഷ്ടിച്ചെടുത്തു. ഗർഭധാരണവും ഒരു പുതിയ മനുഷ്യന്റെ ആഗമനവും എന്നതിലുപരി എന്റെ ജീവിതത്തിലെ പുതിയ ഉണർവ് ആണ് ഇതെന്നു ഞാൻ അതിരറ്റ് സന്തോഷിക്കുകയാണ്. എനിക്കു സാധിക്കുമെന്നും അർഹതയുണ്ടെന്നും മനസ്സിലാക്കുന്നു. ഈ 9 മാസം കൊണ്ട് ഞാൻ എനിക്കു വേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്തു. ഈ ജീവിതപാഠം ഉൾക്കൊണ്ട് എന്റെ കുഞ്ഞ് എന്റെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവരും, രഞ്ജിനി അച്യുതൻ കുറിച്ചു..

ഇക്കഴിഞ്ഞ ദിവസമാണ് ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷം ഗോവിന്ദ് വസന്തയും രഞ്ജിനിയും പങ്കുവച്ചത്. രഞ്ജിനി പോസ്റ്റ് ചെയ്ത മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിനിയെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ഗോവിന്ദ് വസന്തയെയും ചിത്രങ്ങളിൽ കാണാം. പിന്നാലെയാണ് പുതിയ സീരീസ് ചിത്രങ്ങളും എത്തിയത്. മറ്റേണിറ്റി വിഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളും രഞ്ജിനി പങ്കിട്ടു.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നുണ്ട്. 2012ലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും വിവാഹിതരായത്. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.

Continue Reading

Entertainment

വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ് !! തന്നെ പേടിപ്പിച്ചിട്ടുള്ള കാര്യത്തെപ്പറ്റി പാർവതി ..

Published

on

ഒമ്പത് എം. ടി കഥകളുടെ ആന്തോളജി സീരീസ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങൾ ഭാഗമാകുന്ന മനോരഥത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. സുധ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരവും മനസുമെല്ലാം നൽകിയെന്ന് പാർവതി പറയുന്നു.

‘ഉള്ളൊഴുക്ക്’ പോലുള്ള കോംപ്ലിക്കേറ്റഡായ വേഷങ്ങൾ ചെയ്യുമ്പോൾ അത് ഇമോഷണലി ബാധിക്കാറുണ്ടെന്നും നടി തുറന്നുപറഞ്ഞു. ബാധിക്കാറുണ്ട്, അത് ബാധിക്കണം. ബാധിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ പിന്നെ നമ്മൾ ആർട്ടിൽ നിന്ന് ട്രാൻസ്‌ഫോമാകാതെ പോകുന്നത്, എഫ് ഡി ഡെപ്പോസിറ്റ് ചെയ്ത് ഇന്ററസ്റ്റ് വേണ്ടൈന്ന് പറയുംപോലെയാണ്. ഇതൊരു ബാഡ് എക്സാബിളാണെന്ന് എനിക്കറിയാം.

ഉള്ളൊഴുക്കാണ് ഏറ്റവും എന്നെ പേടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഉള്ളൊഴുക്ക് കഴിഞ്ഞയുടൻ തന്നെ ഞാൻ ഇവിടുന്ന് ഓടി. ഇപ്പോൾ ആലോചിക്കുമ്പോൾ താങ്ക് ഗോഡ്. വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ്. വിമർശനങ്ങൾ പ്രധാനമാണ്, പക്ഷേ വിമർശനം വെറുപ്പിൽ നിന്നാണ് വരുന്നതെങ്കിൽ അതിനെതിരെ ഞാൻ വാതിലടക്കാറുണ്ടെന്നും പാർവതി വ്യക്തമാക്കി.

നാളെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖതങ്ങൾ, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി വീണ്ടും, നരേൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, കൈലാഷ്, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്. ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങൾ.

Continue Reading

Blog

“ഞാനൊരു വലിയ പ്രേമരോഗി ? മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി !! എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ !!

Published

on

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.

ബാഡ് പാസ്റ്റിനെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു. എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്.

യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.

നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല. ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്.

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’ ദിയ പറഞ്ഞു.

Continue Reading

Trending