Connect with us

Business

ഉലകനായകൻ കമലഹാസന് ”അമ്മ”സംഘടനയിൽ മെമ്പർഷിപ് നൽകി സിദ്ധിഖ് ..

Published

on

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വമെടുത്തു കമലഹാസൻ. കൊച്ചിയിലെ ഓഫീസിലെത്തിയ താരത്തിന്, ”’അമ്മ” സെക്രെട്ടറി സിദ്ധിഖ് മെമ്പർഷിപ് കാർഡ് കൈമാറി..

”അമ്മ” കുടുംബത്തിലെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ കമലഹാസൻ സാറിന് ഓണററി മെമ്പർഷിപ് നൽകികൊണ്ട് ഞങ്ങളുടെ മെമ്പർഷിപ് ക്യാമ്പയ്‌ൻ ആരംഭിച്ചിരിക്കുകയാണെന്നു അമ്മയുടെ പേജിൽ കുറിച്ചു.

ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഉലകനായകൻ കൊച്ചിയിലെത്തിയത്. ജൂലൈ 12 നു റിലീസ് ആയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്..

Trending