Connect with us

Blog

ഗാഡ്ഗിൽ റിപ്പോർട്ടിനെ ഗൗരവത്തോടെ എടുക്കണണം, സമയം അതിക്രമിച്ചിരിക്കുന്നു..

Published

on

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് കേരളം ഗൗരവത്തോടെ ചിന്തിക്കണമെന്നും, അത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നടി രചന നാരായണൻകുട്ടി.

പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്

വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇതിനെ കുറിച്ച് വലിയ അറിവില്ലാതിരുന്ന എനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡിസാസ്റ്റർ മാനേജ്‌മന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക് നന്ദിയുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പിൽ നടി വ്യക്തമാക്കി.

Blog

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്

Published

on

vincy aloshious

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. വിൻസി ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കും നൽകിയ പരാതിയിലാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിയിരുന്നു വിൻസിക്കെതിരെ നടന്റെ മോശം പെരുമാറ്റം ഉണ്ടായത്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍‌ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്.

Continue Reading

Blog

‘അഹാനയ്ക്ക് യൂട്യൂബിൽ നിന്ന് പൈസ വന്നപ്പോൾ ഞെട്ടി’; യൂട്യൂബ് ചാനൽ തുടങ്ങിയ കഥ പറഞ്ഞ് ദിയ കൃഷ്ണ

Published

on

സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവർക്ക് സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സംരംഭകയുമായ ദിയ ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിയയുടെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

നാല് വർഷത്തോളമായി യൂട്യൂബിൽ സജീവമാണ് ദിയ. ഓസി ടോക്കീസ് എന്നാണ് ദിയയുടെ ചാനലിന്റെ പേര്. ഒരു മില്യണിലേറെ സബ്സ്ക്രൈബേഴ്സും ദിയയുടെ ചാനലിനുണ്ട്. ഗർഭകാല വിശേഷങ്ങൾ ദിയ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. താൻ എങ്ങനെയാണ് വ്ളോഗിങ്ങിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തുകയാണ് ദിയ കൃഷ്ണ ഇപ്പോൾ. കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനയാണ് ആദ്യം യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും അത് കണ്ട് പഠിച്ചാണ് മറ്റുള്ളവരും ചാനൽ തുടങ്ങിയതെന്ന് കുടുംബം നേരത്തെയും പറഞ്ഞിരുന്നു. ‌‌

ചേച്ചിയായ അഹാനയ്ക്ക് യൂട്യൂബിൽ നിന്ന് പൈസ വന്നത് കണ്ട് താൻ ഞെട്ടിയെന്നും കൊറോണ കാലം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നപ്പോൾ തങ്ങളുടെ കുടുംബത്തിന് അത് അനുഗ്രഹമായിരുന്നെന്നുമാണ് ദിയ ഇപ്പോൾ വെളിപ്പെടുത്തിയത്. ദിയയുടെയും ഭർത്താവ് അശ്വിന്റെയും അടുത്ത സുഹൃത്തായ അഭിറാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയപ്പോഴാണ് യൂട്യൂബിൽ എങ്ങനെയാണ് സജീവമായതെന്നും ദിയ പറയുന്നു. താൻ യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം ചേച്ചി അഹാനയാ‌ണെന്നാണ് ദിയ പറയുന്നത്.

”കൊറോണ കാലത്ത് ഒരു ദിവസം അമ്മു (അഹാന) ഞങ്ങള്‍ മാലി ദ്വീപില്‍ പോയ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. എന്തിനാണ് ഈ കഷ്ടപ്പെടുന്നത്? അതെടുത്ത് യൂട്യൂബില്‍ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നൊക്കെ ആയിരുന്നു അന്ന് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും പൈസ വന്നപ്പോളാണ് യൂട്യൂബിൽ വീഡിയോ ഇട്ടാൽ പൈസ കിട്ടും എന്നൊക്കെ ഞാൻ അറിയുന്നത്. എനിക്കും ഒരു അക്കൗണ്ട് ഉണ്ടാക്കിത്തരുമോ എന്ന് ഞാൻ അമ്മുവിനോട് ചോദിച്ചു. നിനക്കും അക്കൗണ്ട് ഉണ്ടല്ലോ എന്ന് അമ്മു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ജിമെയിൽ അക്കൗണ്ട് ഉള്ള എല്ലാവർ‌ക്കും യൂട്യൂബ് അക്കൗണ്ട് ഉണ്ടാകും എന്ന കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്. അങ്ങനെയാണ് ഞാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം അപ് ലോഡ് ചെയ്തത്. കൊറോണ സമയം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഒരനുഗ്രഹമായിരുന്നു”- ദിയ കൃഷ്ണ പറഞ്ഞു.

Continue Reading

Blog

“ഞാനൊരു വലിയ പ്രേമരോഗി ? മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി !! എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ !!

Published

on

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.

ബാഡ് പാസ്റ്റിനെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു. എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്.

യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.

നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല. ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്.

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’ ദിയ പറഞ്ഞു.

Continue Reading

Trending