Blog
ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കയറി ഈ വമ്പൻ സൈക്കിൾ !!
നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഒരു സൈക്കിൾ സ്വന്തമാക്കാനും അത് കൂട്ടുകാരുടെ കൂടെയൊക്കെ മത്സരിച്ചു ഓടിക്കാനൊക്കെ നമ്മൾ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്.. എന്നാലിതാ ഇപ്പോൾ വലിപ്പം കൊണ്ട് വേൾഡ് റെക്കോർഡ് നേടിയ ഒരു സൈക്കിളിനെ പരിചയപ്പെടാം..
ഇവാൻ ഷാക്ക് എന്ന മുപ്പത്തൊൻപതുകാരനായ ഡച്ച് എഞ്ചിനീരുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന സംഘമാണ് ഈ ഭീമാകാരനായ സൈക്കിൾ നിർമിച്ചത്.. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണു ഇവർ ഇത് നിർമിച്ചത്.
2020 ഇൽ ഓസ്‌ട്രേലിയകാരൻ ബെർണീ റയാൻ 55 അടി 8 ഇഞ്ച് നീളമുള്ള സൈക്കിൾ ഉണടാക്കി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരുന്നു , ഈ റെക്കോർഡാണ് ഇപ്പോൾ ഡച്ചുകാരനായ ഇവാൻ ഷാക്ക് തന്റെ പേരിലേക്ക് മാറ്റി എഴുതിയത്..
പ്രിൻസെൻബെക്ക് എന്ന തന്റെ സ്വന്തം ഗ്രാമത്തിലെത്തി ഇവാൻ അവിടെ കാർണിവൽ പ്ലോട്ടുകൾ നിർമിക്കുന്ന ആളുകളെ കണ്ടെത്തി തന്റെ കൂടെ കൂട്ടി അവരുടെ സഹായത്തോടെ ഈ പടുകൂറ്റൻ സൈക്കിൾ നിർമിച്ചു.. 180 അടി, 11 ഇഞ്ച് നീളമാണ് സൈക്കിളിനു ഉണ്ടായിരുന്നത്..
ഒടുവിൽ നൂറുകണക്കിന് കാണികളുടെ ആർപ്പുവിളിയോടെ റോഡിലേക്കു ഇറക്കി സൈക്കിൾ വേൾഡ് റെക്കോർഡിലേക്ക് അവർ ഓടിച്ചു കയറി..
Blog
“ഞാനൊരു വലിയ പ്രേമരോഗി ? മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി !! എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ !!
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.
ബാഡ് പാസ്റ്റിനെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു. എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്.
യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല. ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്.
എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’ ദിയ പറഞ്ഞു.
Blog
വയനാട്ടിൽ കുളിര് പോലും, കുറേ ജീവൻ നഷ്ടപെട്ടത് അറിഞ്ഞില്ലേ’; വീഡിയോ ഇട്ട സീരിയൽ നടിക്ക് രൂക്ഷവിമർശനം !!
വയനാട്ടിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്ത സീരിയൽ നടി മോനിഷയ്‌ക്കെതിരെ രൂക്ഷവിമർശനം. സുൽത്താൻ ബത്തേരി സ്വദേശിനിയാണ് മോനിഷ. താനും കുടുംബവും സുരക്ഷിതരാണെന്ന അറിയിച്ചുകൊണ്ട് ഇന്നലെ ഇൻസ്റ്റഗ്രാമിലാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പുള്ള വീഡിയോയാണിതെന്നും വയനാട് മാറിയിരിക്കുന്നുവെന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്.
തമിഴ്നാട്ടിൽ മഴ പെയ്‌തോ എന്നറിയില്ല. പക്ഷേ എന്റെ നാട്ടിൽ പ്രധാനമായും വയനാട്ടിൽ നല്ല മഴയാണ്. ഭയങ്കര കുളിരാണ്. നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം. നോക്കൂ, എന്താ മഴ. ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്. എന്നാണ് വീഡിയോയിൽ നടി പറയുന്നത്. തമിഴിലാണ് താരം സംസാരിക്കുന്നത്.
എന്നാൽ ഇത്രയും പേർ മരിക്കുകയും, നിരവധി പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയത്.
‘ഇവളൊക്കെ ഏതാ വയനാട്ടിൽ കുളിര് പോലും കുറെ ജീവൻ നഷ്ടപെട്ടത് ഇവൾ അറിഞ്ഞില്ലേ.. അവളുടെ കുളിര്’, ‘വേറെ പണി ഒന്നുമില്ലേ, അവിടെ ഉരുൾ പൊട്ടിയത് അറിഞ്ഞില്ലേ, കഷ്ടം’, ‘കുളിർ ആണെങ്കിൽ പുതയ്ക്ക്, നിങ്ങളെ ഇഷ്ടമായിരുന്നു, ഇനി നിങ്ങടെ ഒരു ഷോയും കാണില്ല ‘ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Blog
ഗാഡ്ഗിൽ റിപ്പോർട്ടിനെ ഗൗരവത്തോടെ എടുക്കണണം, സമയം അതിക്രമിച്ചിരിക്കുന്നു..
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് കേരളം ഗൗരവത്തോടെ ചിന്തിക്കണമെന്നും, അത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നടി രചന നാരായണൻകുട്ടി.
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്
വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.
അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇതിനെ കുറിച്ച് വലിയ അറിവില്ലാതിരുന്ന എനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡിസാസ്റ്റർ മാനേജ്‌മന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക് നന്ദിയുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പിൽ നടി വ്യക്തമാക്കി.
-
Entertainment1 year ago
നടി കാർത്തിക നായർ വിവാഹിതയായി, ചിത്രങ്ങൾ കാണാം
-
Entertainment1 year ago
പ്രമുഖ സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ ജോലികള്‍ അറിയാമോ?
-
Entertainment11 months ago
നടി സ്വാസിക വിവാഹിതയാകുന്നു; വരന് ആരാണെന്ന് അറിയേണ്ടേ?!!
-
Entertainment1 year ago
കാളിദാസിന് പ്രണയ സാഫല്യം; വിവാഹനിശ്ചയം കഴിഞ്ഞു, തരിണിക്കൊപ്പമുള്ള ചിത്രങ്ങൾ…
-
Trending1 year ago
കേരളത്തിലേക്ക് വീണ്ടും ഡയമണ്ട് ബട്ടൺ; അപൂര്‍വനേട്ടം കരസ്ഥമാക്കി കെ എൽ ബ്രോ ഫാമിലി, വീഡിയോ
-
Blog1 year ago
നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ കാണാം
-
Sports1 year ago
ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
-
Entertainment1 year ago
പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദുൽഖറും ഭാര്യയും