Blog
ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കയറി ഈ വമ്പൻ സൈക്കിൾ !!
നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഒരു സൈക്കിൾ സ്വന്തമാക്കാനും അത് കൂട്ടുകാരുടെ കൂടെയൊക്കെ മത്സരിച്ചു ഓടിക്കാനൊക്കെ നമ്മൾ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്.. എന്നാലിതാ ഇപ്പോൾ വലിപ്പം കൊണ്ട് വേൾഡ് റെക്കോർഡ് നേടിയ ഒരു സൈക്കിളിനെ പരിചയപ്പെടാം..
ഇവാൻ ഷാക്ക് എന്ന മുപ്പത്തൊൻപതുകാരനായ ഡച്ച് എഞ്ചിനീരുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന സംഘമാണ് ഈ ഭീമാകാരനായ സൈക്കിൾ നിർമിച്ചത്.. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണു ഇവർ ഇത് നിർമിച്ചത്.
2020 ഇൽ ഓസ്‌ട്രേലിയകാരൻ ബെർണീ റയാൻ 55 അടി 8 ഇഞ്ച് നീളമുള്ള സൈക്കിൾ ഉണടാക്കി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരുന്നു , ഈ റെക്കോർഡാണ് ഇപ്പോൾ ഡച്ചുകാരനായ ഇവാൻ ഷാക്ക് തന്റെ പേരിലേക്ക് മാറ്റി എഴുതിയത്..
പ്രിൻസെൻബെക്ക് എന്ന തന്റെ സ്വന്തം ഗ്രാമത്തിലെത്തി ഇവാൻ അവിടെ കാർണിവൽ പ്ലോട്ടുകൾ നിർമിക്കുന്ന ആളുകളെ കണ്ടെത്തി തന്റെ കൂടെ കൂട്ടി അവരുടെ സഹായത്തോടെ ഈ പടുകൂറ്റൻ സൈക്കിൾ നിർമിച്ചു.. 180 അടി, 11 ഇഞ്ച് നീളമാണ് സൈക്കിളിനു ഉണ്ടായിരുന്നത്..
ഒടുവിൽ നൂറുകണക്കിന് കാണികളുടെ ആർപ്പുവിളിയോടെ റോഡിലേക്കു ഇറക്കി സൈക്കിൾ വേൾഡ് റെക്കോർഡിലേക്ക് അവർ ഓടിച്ചു കയറി..