Connect with us

Entertainment

കങ്കുവ സിനിമയുടെ ആ രഹസ്യം വെളിപ്പെടുത്തി നിർമാതാവ് രംഗത്ത്!!

Published

on

ഷൂട്ടിംഗ് മുതലേ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കങ്കുവയ്‍ക്ക് ഉണ്ട്, ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും.

കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് , ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി ആവേശഭരിതരാക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിനിമയുടെ നിർമാതാവ് വെളിപ്പെടുത്തി.. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ഇൽ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിർമാതാവ് വ്യക്തമാക്കി..

കങ്കുവ. [ദ മാൻ വിത്ത് ദി പവർ ഓഫ് ഫയർ], കങ്കുവ: എ മൈറ്റി വാലിയൻ്റ് സാഗ എന്നും അറിയപ്പെടുന്നു. ശിവ സംവിധാനം ചെയ്ത് കെ. ഇ. ജ്ഞാനവേൽ രാജ, വി. വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ഫാൻ്റസി ആക്ഷൻ ചിത്രമാണ്. [സ്റ്റുഡിയോ ഗ്രീനിൻ്റെയും യുവി ക്രിയേഷൻസിൻ്റെയും ബാനറുകളിൽ പ്രമോദ് ഉപ്പളപതി. നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ.എസ്. രവികുമാർ, ബി.എസ്. അവിനാഷ്, ബോബി ഡിയോൾ, ദിഷാ പടാനി (അവരുടെ തമിഴ് അരങ്ങേറ്റത്തിൽ) എന്നിവരടങ്ങുന്ന ചിത്രത്തിൽ സൂര്യ നായകനായി അഭിനയിക്കുന്നു.

സ്റ്റാൻഡേർഡ്, 3D, IMAX ഫോർമാറ്റുകളിൽ ദസറയോട് അനുബന്ധിച്ച് 2024 ഒക്ടോബർ 10-ന് കങ്കുവ റിലീസ് ചെയ്യും.

Blog

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്

Published

on

vincy aloshious

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. വിൻസി ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കും നൽകിയ പരാതിയിലാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിയിരുന്നു വിൻസിക്കെതിരെ നടന്റെ മോശം പെരുമാറ്റം ഉണ്ടായത്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍‌ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്.

Continue Reading

Entertainment

നിറവയ‌റുമായി രഞ്ജിനി.. ചേർത്തുപിടിച്ച് ചുംബിച്ച് ഗോവിന്ദ് വസന്ത ? വിഡിയോ വൈറൽ !!

Published

on

ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ പങ്കാളിയും കലാകാരിയുമായ രഞ്ജിനി അച്യുതൻ. ലൈറ്റ് പീച്ച് നിറത്തിലുള്ള മോഡേൺ സിൽക്ക് വസ്ത്രം ധരിച്ചാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. നിറവയറിലേക്കു വാത്സല്യപൂർവം നോക്കിയിരിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ എഴുതിയ വൈകാരിക കുറിപ്പും ശ്രദ്ധേയമായി..

ഗർഭം ധരിച്ചപ്പോൾ എന്നെ ഞാൻ വീണ്ടെടുത്തതു പോലെയാണ് തോന്നിയത്. വിഷാദം, ഭയം, ഉത്കണ്ഠ തുടങ്ങിയവ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടി പുതിയ എന്നെ ഞാൻ സൃഷ്ടിച്ചെടുത്തു. ഗർഭധാരണവും ഒരു പുതിയ മനുഷ്യന്റെ ആഗമനവും എന്നതിലുപരി എന്റെ ജീവിതത്തിലെ പുതിയ ഉണർവ് ആണ് ഇതെന്നു ഞാൻ അതിരറ്റ് സന്തോഷിക്കുകയാണ്. എനിക്കു സാധിക്കുമെന്നും അർഹതയുണ്ടെന്നും മനസ്സിലാക്കുന്നു. ഈ 9 മാസം കൊണ്ട് ഞാൻ എനിക്കു വേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്തു. ഈ ജീവിതപാഠം ഉൾക്കൊണ്ട് എന്റെ കുഞ്ഞ് എന്റെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവരും, രഞ്ജിനി അച്യുതൻ കുറിച്ചു..

ഇക്കഴിഞ്ഞ ദിവസമാണ് ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷം ഗോവിന്ദ് വസന്തയും രഞ്ജിനിയും പങ്കുവച്ചത്. രഞ്ജിനി പോസ്റ്റ് ചെയ്ത മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിനിയെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ഗോവിന്ദ് വസന്തയെയും ചിത്രങ്ങളിൽ കാണാം. പിന്നാലെയാണ് പുതിയ സീരീസ് ചിത്രങ്ങളും എത്തിയത്. മറ്റേണിറ്റി വിഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളും രഞ്ജിനി പങ്കിട്ടു.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നുണ്ട്. 2012ലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും വിവാഹിതരായത്. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.

Continue Reading

Entertainment

വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ് !! തന്നെ പേടിപ്പിച്ചിട്ടുള്ള കാര്യത്തെപ്പറ്റി പാർവതി ..

Published

on

ഒമ്പത് എം. ടി കഥകളുടെ ആന്തോളജി സീരീസ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങൾ ഭാഗമാകുന്ന മനോരഥത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. സുധ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരവും മനസുമെല്ലാം നൽകിയെന്ന് പാർവതി പറയുന്നു.

‘ഉള്ളൊഴുക്ക്’ പോലുള്ള കോംപ്ലിക്കേറ്റഡായ വേഷങ്ങൾ ചെയ്യുമ്പോൾ അത് ഇമോഷണലി ബാധിക്കാറുണ്ടെന്നും നടി തുറന്നുപറഞ്ഞു. ബാധിക്കാറുണ്ട്, അത് ബാധിക്കണം. ബാധിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ പിന്നെ നമ്മൾ ആർട്ടിൽ നിന്ന് ട്രാൻസ്‌ഫോമാകാതെ പോകുന്നത്, എഫ് ഡി ഡെപ്പോസിറ്റ് ചെയ്ത് ഇന്ററസ്റ്റ് വേണ്ടൈന്ന് പറയുംപോലെയാണ്. ഇതൊരു ബാഡ് എക്സാബിളാണെന്ന് എനിക്കറിയാം.

ഉള്ളൊഴുക്കാണ് ഏറ്റവും എന്നെ പേടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഉള്ളൊഴുക്ക് കഴിഞ്ഞയുടൻ തന്നെ ഞാൻ ഇവിടുന്ന് ഓടി. ഇപ്പോൾ ആലോചിക്കുമ്പോൾ താങ്ക് ഗോഡ്. വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ്. വിമർശനങ്ങൾ പ്രധാനമാണ്, പക്ഷേ വിമർശനം വെറുപ്പിൽ നിന്നാണ് വരുന്നതെങ്കിൽ അതിനെതിരെ ഞാൻ വാതിലടക്കാറുണ്ടെന്നും പാർവതി വ്യക്തമാക്കി.

നാളെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖതങ്ങൾ, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി വീണ്ടും, നരേൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, കൈലാഷ്, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്. ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങൾ.

Continue Reading

Trending