Entertainment
കങ്കുവ സിനിമയുടെ ആ രഹസ്യം വെളിപ്പെടുത്തി നിർമാതാവ് രംഗത്ത്!!
ഷൂട്ടിംഗ് മുതലേ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കങ്കുവയ്‍ക്ക് ഉണ്ട്, ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും.
കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് , ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി ആവേശഭരിതരാക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിനിമയുടെ നിർമാതാവ് വെളിപ്പെടുത്തി.. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ഇൽ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിർമാതാവ് വ്യക്തമാക്കി..
കങ്കുവ. [ദ മാൻ വിത്ത് ദി പവർ ഓഫ് ഫയർ], കങ്കുവ: എ മൈറ്റി വാലിയൻ്റ് സാഗ എന്നും അറിയപ്പെടുന്നു. ശിവ സംവിധാനം ചെയ്ത് കെ. ഇ. ജ്ഞാനവേൽ രാജ, വി. വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ഫാൻ്റസി ആക്ഷൻ ചിത്രമാണ്. [സ്റ്റുഡിയോ ഗ്രീനിൻ്റെയും യുവി ക്രിയേഷൻസിൻ്റെയും ബാനറുകളിൽ പ്രമോദ് ഉപ്പളപതി. നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ.എസ്. രവികുമാർ, ബി.എസ്. അവിനാഷ്, ബോബി ഡിയോൾ, ദിഷാ പടാനി (അവരുടെ തമിഴ് അരങ്ങേറ്റത്തിൽ) എന്നിവരടങ്ങുന്ന ചിത്രത്തിൽ സൂര്യ നായകനായി അഭിനയിക്കുന്നു.
സ്റ്റാൻഡേർഡ്, 3D, IMAX ഫോർമാറ്റുകളിൽ ദസറയോട് അനുബന്ധിച്ച് 2024 ഒക്ടോബർ 10-ന് കങ്കുവ റിലീസ് ചെയ്യും.