Trending
മമ്മൂക്കയും എന്നെ ആ പേര് വിളിച്ചു: തന്റെ പേര് മാറ്റുന്നുവെന്ന് വെളിപ്പെടുത്തി വിൻസി അലോഷ്യസ്
ഇപ്പോഴിതാ വിൻസി അലോഷ്യസ് എന്ന പേര് മാറ്റുകയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്. വിൻസി അലോഷ്യസ് എന്ന പേര് ‘വിൻ സി’ എന്ന് മാറ്റുന്നുവെന്നാണ് നടി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറയുന്നത്. നടന്‍ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നും വിൻസി തന്‍റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കുറിക്കുന്നു. Vincy Aloshious എന്ന പേരിൽ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും തന്റെ പേര് iam Win c എന്ന് താരം മാറ്റി.
നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പൊന്നാനിക്കാരിയാണ് വിന്‍സി അലോഷ്യസ്. ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വിൻസിക്കായി. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ അവതാരികയായും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡും വിന്‍സി സ്വന്തമാക്കിയിരുന്നു.
ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂക്ക, ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു. എന്‍റെ സന്തോഷത്തിന് വേണ്ടി പേര് മാറ്റുകയാണെന്ന് താരം ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കുറിച്ചു. ഇനി മുതൽ ‘വിൻ സി’ എന്നായിരിക്കും തന്റെ പേരെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിൻസി കൂട്ടിച്ചേര്‍ക്കുന്നു.
kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകാൻ താത്‌പര്യമില്ല’; വിമർശനമുന്നയിച്ച അഖിൽ മാരാർക്കെതിരെ കേസ് !!
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ കേസ്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകില്ലെന്നും പകരം വീട് വച്ചുനൽകുമെന്നുമായിരുന്നു അഖിലിന്റെ പോസ്റ്റ്.
അഖിൽ മാരാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്..
പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചലഞ്ച്..
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താല്പര്യമില്ല. പകരം 3വീടുകൾ വെച്ച് നൽകാൻ ഞങ്ങൾ തയ്യാറാണ് അത് എന്റെ നാട്ടിൽ എന്ന് പറഞ്ഞത് വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യർത്ഥന മാനിച്ചു വയനാട്ടിൽ ഈ ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം..
അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമ്മിച്ചു നൽകാം..
ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്ക് വെച്ചു. അർഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം..
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി..
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോൾ ചില കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുരന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു..
കേസ് എടുത്തതിന് പിന്നാലെ ‘അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നൊരു കുറിപ്പ് വീണ്ടും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചാരണത്തിന് ബിജെപി മീഡിയ വിഭാഗം മുൻ കോ-കൺവീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Entertainment
തെന്നിന്ത്യൻ നടി സായി പല്ലവി പ്രണയത്തിൽ !! കാമുകൻ രണ്ടു കുട്ടികളുടെ പിതാവായ നടൻ !!..
തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട നടി സായി പല്ലവി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. തെലുങ്കിലെ പ്രമുഖ മീഡിയയാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നടനുമായാണ് സായി പല്ലവി പ്രണയത്തിലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. താരത്തിനോട് അടുപ്പമുള്ളവർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഇത് സത്യമാണെന്നാണ് തെലുങ്ക് സിനിമ വൃത്തങ്ങൾ റിപ്പോർട്ട് ചെയുന്നത്.
രണ്ടു കുട്ടികളുടെ പിതാവും വിവാഹിതനുമെന്നാണ് ഗോസിപ്പ് കോളങ്ങളിൽ വരുന്നത്. എന്നാൽ ഈ നടൻ ആരാണെന്നു വ്യക്തമായിട്ടില്ല. വ്യക്തി ജീവിതം വളരെ സ്വകാര്യമായി വെക്കുന്ന ആളാണ് സായി പല്ലവി, ഇത്തരം വാർത്തകളോട് മുൻപും അവർ പ്രതികരിച്ചിട്ടില്ല. നേരത്തെയും സായി പല്ലവിയുടെ പേരിൽ പ്രണയവാർത്തകൾ പ്രചരിച്ചിരുന്നു.
2015 ഇൽ മലയാളത്തിൽ റിലീസ് ആയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മലർ എന്ന കഥാപാത്രം ആരാധകരുടെ മനം കവർന്നു, അതിനു ശേഷം നടി തെന്നിന്ത്യയിലെ തിരക്കുള്ള താരമായി വളർന്നു.
ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന അമരൻ ആണ് സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. നാഗചൈതന്യക്കൊപ്പം തണ്ടേൽ എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. നിതീഷ് തിവാരിയുടെ രാമായണത്തിലൂടെയായിരിക്കും സായി പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ.
Entertainment
ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് ആരാധകരെ ഞെട്ടിച്ചു കൊണ്ട് മലയാളം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും, മീനാക്ഷിയും !!
താര ദമ്പതികളായിരുന്ന മഞ്ജു വാര്യരുടെയും , ദിലീപിന്റെയും മകൾ മീനാക്ഷി എംബിബിസ് പാസ്സായി ഡോക്ടറായതോടെ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മീനാക്ഷിയുടെ പിതാവും നടനുമായ ദിലീപാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ചു മീനാക്ഷിയും അമ്മ മഞ്ജു വാര്യരും അനുരഞ്ജനവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി . റിപ്പോർട്ടുകൾ പ്രകാരം അമ്മയും മകളും സോഷ്യൽ മീഡിയയിൽ പരസ്പരം പിന്തുടരാൻ തുടങ്ങി.
മലയാള സിനിമ താര ദമ്പതികളായിരുന്ന മഞ്ജു വാര്യരും ദിലീപും 2014 ൽ വിവാഹമോചനത്തെ തുടർന്ന് വേർപിരിഞ്ഞത് മുതൽ, മകൾ മീനാക്ഷിയുടെ അമ്മയുമായുള്ള പിണക്കത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, മീനാക്ഷി ഉൾപ്പെട്ട ഒരു സമീപകാല സംഭവവികാസത്തിൽ അമ്മയും മകളും തമ്മിലുള്ള ബന്ധം നന്നാക്കാൻ സൂചനയുണ്ട്.
മീനാക്ഷിയുടെ ബിരുദദാനച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിലീപും ഭാര്യ കാവ്യാ മാധവനും പോസ്റ്റ് ചെയ്തിരുന്നു. അവസാനം പഠനം പൂർത്തിയാക്കി ഡോക്ടറായതിൽ മീനാക്ഷിയെ അഭിനന്ദിച്ചു.
അമ്മ-മകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരാൻ തുടങ്ങിയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യരുടെയും മകളുടെയും ബന്ധം വീണ്ടും തലക്കെട്ടുകളിൽ ഇടംപിടിച്ചു.
എന്നിരുന്നാലും, കിംവദന്തികളിൽ സത്യമില്ല. ഒരു റിപ്പോർട്ട് അനുസരിച്ച്, മഞ്ജു മകൾ മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ കുറച്ചുകാലമായി പിന്തുടരുന്നുണ്ടെങ്കിലും, മീനാക്ഷി ഇതുവരെ അമ്മയെ ഫോളോവേഴ്‌സ് ലിസ്റ്റിൽ ചേർത്തിട്ടില്ല..
-
Entertainment1 year ago
നടി കാർത്തിക നായർ വിവാഹിതയായി, ചിത്രങ്ങൾ കാണാം
-
Entertainment1 year ago
പ്രമുഖ സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ ജോലികള്‍ അറിയാമോ?
-
Entertainment11 months ago
നടി സ്വാസിക വിവാഹിതയാകുന്നു; വരന് ആരാണെന്ന് അറിയേണ്ടേ?!!
-
Entertainment1 year ago
കാളിദാസിന് പ്രണയ സാഫല്യം; വിവാഹനിശ്ചയം കഴിഞ്ഞു, തരിണിക്കൊപ്പമുള്ള ചിത്രങ്ങൾ…
-
Trending1 year ago
കേരളത്തിലേക്ക് വീണ്ടും ഡയമണ്ട് ബട്ടൺ; അപൂര്‍വനേട്ടം കരസ്ഥമാക്കി കെ എൽ ബ്രോ ഫാമിലി, വീഡിയോ
-
Blog1 year ago
നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ കാണാം
-
Sports1 year ago
ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
-
Entertainment1 year ago
പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദുൽഖറും ഭാര്യയും