Trending
മമ്മൂക്കയും എന്നെ ആ പേര് വിളിച്ചു: തന്റെ പേര് മാറ്റുന്നുവെന്ന് വെളിപ്പെടുത്തി വിൻസി അലോഷ്യസ്
ഇപ്പോഴിതാ വിൻസി അലോഷ്യസ് എന്ന പേര് മാറ്റുകയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്. വിൻസി അലോഷ്യസ് എന്ന പേര് ‘വിൻ സി’ എന്ന് മാറ്റുന്നുവെന്നാണ് നടി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറയുന്നത്. നടന്‍ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നും വിൻസി തന്‍റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കുറിക്കുന്നു. Vincy Aloshious എന്ന പേരിൽ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും തന്റെ പേര് iam Win c എന്ന് താരം മാറ്റി.
നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പൊന്നാനിക്കാരിയാണ് വിന്‍സി അലോഷ്യസ്. ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വിൻസിക്കായി. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ അവതാരികയായും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡും വിന്‍സി സ്വന്തമാക്കിയിരുന്നു.
ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂക്ക, ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു. എന്‍റെ സന്തോഷത്തിന് വേണ്ടി പേര് മാറ്റുകയാണെന്ന് താരം ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കുറിച്ചു. ഇനി മുതൽ ‘വിൻ സി’ എന്നായിരിക്കും തന്റെ പേരെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിൻസി കൂട്ടിച്ചേര്‍ക്കുന്നു.