Connect with us

bollywood

വിജയ് സേതുപതിയുടെ ‘മഹാരാജ’ ബോളിവുഡിലേക്ക്? റീമേക്ക് ചെയ്യാൻ ഈ സൂപ്പർതാരം !!

Published

on

വിജയ് സേതുപതി നായകനായ മഹാരാജ ബോളിവുഡ് റീമേക്കിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആമിർ ഖാനാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 100 കോടി ക്ലബിൽ കയറിയ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രവുമാണിത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.

ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ആരാൺമയ് 4 ആണ് ഈ വർഷം 100 കോടി കടന്ന ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ കളക്ഷനെയും മറികടന്നിരുന്നു മഹാരാജ.

വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

bollywood

നായികയേക്കാൾ പ്രതിഫലം? നാല് മിനിറ്റ് നേരത്തെ ഗാനരംഗത്തിനു മാത്രം സമാന്തയ്ക് അഞ്ചു കോടി രൂപ പ്രതിഫലം !!

Published

on

ഇന്ത്യൻ സിനിമയിലെ മാസ്സ് മസാല ചിത്രങ്ങളിൽ പലപ്പോഴും ഐറ്റം ഡാൻസ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്തു പാൻ ഇന്ത്യൻ ഹിറ്റായി മാറിയ പുഷ്പ മുതൽ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിൽ വരെ ഇത്തരം ഐറ്റം ഡാൻസുണ്ട്. വമ്പൻ നടിമാർ മുതൽ സാദാരണ നടികൾ വരെ ഇത്തരം ഐറ്റം ഡാൻസുകൾ ചെയ്തിട്ടുണ്ട്.

സിനിമയുടെ വിജയത്തിൽ ഇത്തരം ഗ്ലാമർ നൃത്തങ്ങൾക്കു വലിയ പങ്കുണ്ട്. പുഷ്പായിൽ സാമന്തയുടെ ഊ ആണ്ടവ വാ വാ .. എന്ന ഗാനത്തിലെ നൃത്തരംഗം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത്. ഐറ്റം ഡാൻസ് ചെയ്യാൻ വലിയ പ്രതിഫലമാണ് ഈ നടിമാരെല്ലാം വാങ്ങിക്കാറുള്ളത്

ഐറ്റം ഡാൻസിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് സാമന്തയാണ്. പുഷ്പായിലെ നാലു മിനിറ്റ് മാത്രമുള്ള ഗാനരംഗത്തിനു അഞ്ചു കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങിയത്. പുഷ്പയിലെ നായികയായ രശ്‌മികയ്ക് പ്രതിഫലമായി ലഭിച്ചത് വെറും നാലു കോടി രൂപ മാത്രമാണ്. നായികയേക്കാൾ മൂല്യം ഈ ഐറ്റം ഗാനരംഗത്തിനുണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്.

തെലുഗിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് സാമന്ത. തെലുഗിലും തമിഴിലും ഹിന്ദിയിലും നടി സജീവമാണ്. നിലവിൽ ഹിന്ദിയിൽ വരുൺ ധവനോടൊപ്പം സിറ്റാഡൽ എന്ന സീരീസും സമാന്തയുടേതായി വരാനുണ്ട്. ഒരൊറ്റ ഐറ്റം ഡാൻസ് മാത്രം ചെയ്താണ് നടി കൂടുതൽ പ്രതിഫലം പറ്റുന്ന താരമായത്. സ്ഥിരമായി ഐറ്റം ഡാൻസ് ചെയ്യുന്ന നോറ ഫാതിഹി, മലൈക അറോറ എന്നിവരെ മറികടന്നാണ് സാമന്തയുടെ മുന്നേറ്റം.

Continue Reading

bollywood

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരയായ നടി ? ആസ്തി 862 കോടി!!

Published

on

ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് വിവിധ ദേശിയ മാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് ലിസ്റ്റിൽ രണ്ടാമത്. 550 കൊടിയുമായി ആലിയ ഭട്ട് , 500 കോടിയുമായി ദീപിക പദുകോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി ആസ്തിയുമായി കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നിലുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു സൗത്തിന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.

ബോളിവുഡിന് പുറമെ സൗത്തിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമക്കായി 10 കോടിയും, പരസ്യത്തിനായി ഏഴു മുതൽ എട്ടു കോടി വരെ പ്രതിഫലം വാങ്ങിക്കാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകമെമ്പാടും ആഡംബര വസ്തുക്കളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് മുൻപ് ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ബാന്ദ്രയിലെ കുർള കോംപ്ലെക്സിലുള്ള ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. 21 കോടിയാണ് ഈ വീടിന്റെ മുടക്കു മുതൽ.

2015 ഇൽ ഐശ്വര്യ വാങ്ങിയ ഈ വീടിനു ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യമെന്നും പറയുന്നു. ഒരു ഇൻ ഹൗസ് ജിം, സ്വിമ്മിങ് പൂള് അടക്കം ഇവിടെ നിരവധി സൗകര്യങ്ങളുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ കയ്യിൽ, റോൾസ് റോയ്‌സ് ഘോസ്റ്, ഓഡി എ 8 എൽ, മെഴ്‌സിഡസ് ബെൻസ് എസ് 500 , മെഴ്‌സിഡസ് ബെൻസ് എസ് 350 ഡി കൂപ്, ലെക്സസ് എൽ എസ് 570 തുടങ്ങിയവയും ഉണ്ട്.

ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 280 കോടിയാണ് അഭിഷേകിന്റെ സമ്പാദ്യം. രൺവീർ സിംഗ് 500 കോടി, രൺബീർ കപൂർ 345 കോടി, പ്രഭാസ് 240 കോടി എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ പിന്നിലാക്കിയ നടൻമാർ..

Continue Reading

Trending