Trending

കേരളത്തിലേക്ക് വീണ്ടും ഡയമണ്ട് ബട്ടൺ; അപൂര്‍വനേട്ടം കരസ്ഥമാക്കി കെ എൽ ബ്രോ ഫാമിലി, വീഡിയോ

Published

on

സോഷ്യല്‍ മീഡിയ ഭീമനായ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യൂട്യബേഴസിന് നല്‍കുന്ന സമ്മാനമാണ് പ്ലേ ബട്ടണുകള്‍. ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞാല്‍ സില്‍വര്‍ പ്ലേ ബട്ടണും. പത്ത് ലക്ഷം സബ്‌സ്‌ക്രേബേഴ്‌സ് എത്തിയാൽ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കും. കൂടാതെ ഒരു കോടി സബ്‌സ്രൈബേഴ്‌സുള്ള യൂട്യൂബര്‍മാര്‍ക്ക് ഡയമണ്ട് പ്ലേ ബട്ടണാണ് ലഭിക്കുക. സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായ കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലിക്ക് ഡയമണ്ട് ബട്ടൺ എന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ഈ വൈറൽ കുടുബത്തിന്റെ യാത്ര ആരംഭിക്കുന്നത് ടിക് ടോക്കിലൂടെയാണ്. തങ്ങളുടെ കൈവശം ആദ്യമായി ലഭിച്ച മൊബൈൽ ഫോൺ ക്യാമറയിൽ നിന്നാണ് വീഡിയോ ഇടാൻ തുടങ്ങിയത്. കോവിഡ് കാലത്ത് ബിജുവും കൂട്ടരും ഒരു ഹ്വസ ചിത്രം ചിത്രീകരിച്ചിരുന്നു. വളരെ മികച്ച അഭിപ്രായമായിരുന്നു കാണികളിൽ നിന്നും ലഭിച്ചത്. ആ സമയങ്ങളിൽ സുഹൃത്തുക്കളുടെ ഫോൺ ക്യാമറ
ഉപയോഗിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ടിക്ക് ടോക്കിൽ ഏകദേശം അഞ്ച് ലക്ഷം ഫോളോവർസ്, നാല്പത് ലക്ഷം കാണികളെയും ലഭിച്ചിരുന്നു. ആ സമയത്താണ് ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയിൽ നിരോധിച്ചത്. ഇതാണ് ഇവരെ യൂട്യൂബിലേക്ക് ഇറങ്ങാനുള്ള തുടക്കം കുറിച്ചത്.

ഇപ്പോൾ പുതിയ സന്തോഷ വാർത്തയാണ് യൂട്യൂബിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്. ഇരുപത് മില്യൺ ആയതോടെ ഡയമണ്ട് പ്ലേ ബട്ടൺ ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ബിജുവും കൂട്ടരും. പ്ലേ ബട്ടൺ കിട്ടിയതിന്റെ സന്തോഷം തങ്ങളുടെ വീഡിയോയിലൂടെ ഫോള്ളോവർസിനു കാണാൻ കഴിയും. കേരളത്തിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ യൂട്യൂബിൽ നിന്നും ഡയമണ്ട് പ്ലേ ബട്ടൺ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആ കൂട്ടത്തിൽ ഇപ്പോൾ കെ എൽ ബ്രോ ബിജു ഫാമിലിയും എത്തിരിക്കുകയാണ്.

https://youtu.be/gT4Cr6ngpeQ?si=WaKX-u2Daf-nltgV

Trending

Exit mobile version