Entertainment
നടി കാർത്തിക നായർ വിവാഹിതയായി, ചിത്രങ്ങൾ കാണാം
നടി കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോനാണ് വരൻ. വിവാഹത്തിന്റെ ചിത്രം കാർത്തിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. “ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു, അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാർത്തിക പോസ്റ്റ് ചെയ്തത്.
ഞായറാഴ്ചയായിരുന്നു കാർത്തികയും രോഹിത് മേനോനും വിവാഹിതരായത്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധികാ ശരത്കുമാർ, സുഹാസിനി, രേവതി, മേനക, പൂർണിമ, ഭാഗ്യരാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു. പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. നേരത്തെ കാർത്തികയുടെ വിവാഹനിശ്ചയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
2009-ൽ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക സിനിമയിൽ തുടക്കംകുറിക്കുന്നത്. ഇതേ വർഷം തമിഴിൽ ഇറങ്ങിയ കോ എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത്, തെലുങ്കിൽ ദമ്മ്, ബ്രദർ ഓഫ് ബൊമ്മാലി, കന്നഡയിൽ ബൃന്ദാവന എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ അന്നക്കൊടി, പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ൽ ആരംഭ് എന്ന ഹിന്ദി ടെലിവിഷൻ പരമ്പരയിലും വേഷമിട്ടു.