Entertainment
പ്രമുഖ സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ ജോലികള്‍ അറിയാമോ?
സിനിമ താരങ്ങള്‍ക്ക് ആരാധകര്‍ ഉള്ളത് പോലെ തന്നെ സീരിയല്‍ നടി-നടന്മാര്‍ക്കും ആരാധകര്‍ ഏറെയാണ്. എന്നാല്‍, ഇവരുടെ യഥാര്‍ത്ഥ ജോലി എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?.. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുണ്ട് നമ്മുടെ മിനി സ്‌ക്രീനില്‍ തിളങ്ങുന്നുണ്ടെന്ന് കേട്ടാല്‍ പലരും ഞെട്ടും. ഇപ്പോഴും ഈ ജോലിയില്‍ തുടരുന്ന താരങ്ങളുമുണ്ട്. പ്രശസ്തരായ ചില സീരിയല്‍ താരങ്ങളുടെ യഥാര്‍ഥ ജോലികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ ശിവനായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് സജിന്‍ ടി പി. നടി ഷഫ്‌നയുടെ ഭര്‍ത്താവ് കൂടിയായ സജിന്‍ മുമ്പ് ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്നു. നടൻ സജിൻ ടി പി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ ഗീതാഗോവിന്ദത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാജന്‍ സൂര്യയാണ്. കുടുംബവിളക്കിലെ നോബിൻ ജോണി ഒരു അഡ്വക്കറ്റുമാണ്.
ബിസിനസ് പ്രമുഖനും നാല്‍പ്പത്തിയാറുകാരനുമായാണ് ഗീതാഗോവിന്ദം സീരിയലില്‍ നടൻ സാജൻ സൂര്യ എത്തുന്നത്. മുന്‍പ് സിനിമകളിലും വേഷമിട്ടിരുന്ന സാജന്‍ സൂര്യ യഥാര്‍ഥത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ രജിസ്ട്രേഷൻ വകുപ്പിലാണ് സാജന്‍ സൂര്യ ജോലി ചെയ്യുന്നത്. കുടുംബവിളക്കില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഡോ. ഷാജു ശാം യഥാര്‍ഥ ജീവിതത്തില്‍ ഒരു ദന്ത ഡോക്ടറാണ്. പാടാത്ത പൈങ്കിളിയി എന്ന ഹിറ്റ് സീരിയലില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്ന സൂരജ് സണ്‍ യഥാര്‍ഥത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. താരം തന്നെ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
മിസിസ് ഹിറ്റ്‌ലറില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത് അരുണ്‍ രാഘവ് സിസ്റ്റം എഞ്ചിനീയറാണ് എന്ന് പലര്‍ക്കും അറിയില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പത്തരമാറ്റ് എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു വി നായര്‍ കേരളത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ഇതിന് മുന്‍പ് ജോലി ചെയ്തിരുന്നത്. പ്രശസ്ത അവതാരികയും നടിയുമായ പേളി മാണിയുടെ ഭര്‍ത്താവും സീരിയല്‍ താരവുമായ ശ്രീനിഷ് അരവിന്ദ് വാസൻ ഐ കെയറിലും കൂടെവിടെയിലെ ബിബിൻ ജോസ് ന്യൂസിലാൻഡിലെ പ്രൈവറ്റ് കമ്പനിയിലും ജോലി ചെയ്തിരുന്നവരാണ്.