Entertainment
കാളിദാസിന് പ്രണയ സാഫല്യം; വിവാഹനിശ്ചയം കഴിഞ്ഞു, തരിണിക്കൊപ്പമുള്ള ചിത്രങ്ങൾ…
നടൻ കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നൈയില്‍ വച്ചാണ് പരമ്പരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളിൽ കാണാം. തങ്ങളുടെ പ്രണയസാഫല്യത്തെക്കുറിച്ച് താരങ്ങൾ നേരിട്ടുപറയുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
കാളിദാസിന്റെയും തരിണിയുടെയും പ്രണയ വാർത്തകൾ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കാളിദാസ് മുൻപ് പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയിൽ വെച്ച് താൻ തരിണിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് കാളിദാസ് പറഞ്ഞിരുന്നു. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.
കാളിദാസ് ജയറാം നായകനായി വ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നക്ഷിത്തിരം നഗര്‍കിരത്’ ആണ്. ‘നക്ഷിത്തിരം നഗര്‍കിരത്’ പാ രഞ്‍ജിത്താണ് സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. ദുഷറ വിജയനാണ് നായിക.