Entertainment
നടി സ്വാസിക വിവാഹിതയാകുന്നു; വരന്‍ ആരാണെന്ന് അറിയേണ്ടേ?!!
നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുംവിവാഹിതരാകുന്നത്. ഈ മാസം 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുക്ക് കഴിഞ്ഞു. നിരവധി പരസ്യചിത്രങ്ങളിലൂടേയും ചെലിവിഷന്‍ സീരിയലുകളിലൂടേയും സുപരിചിതനായ പ്രേം, തിരുവനന്തപുരം സ്വദേശിയാണ്. മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്നതിന് ശേഷമാണ് പേര് സ്വാസിക എന്ന് മാറ്റിയത്. 2009ൽ വൈഗൈ എന്ന തമിഴ് ചിത്രമായിരുന്നും സ്വാസികയുടെ ആദ്യ സിനിമ. ചിത്രത്തിലെ നായികയായിരുന്നു സാസ്വിക.
2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. ചതുരത്തിലെ അഭിനയം വന്‍ പ്രേക്ഷക പ്രശംസയും ഒപ്പം വിമര്‍ശനവും നേരിട്ടിരുന്നു.