Entertainment
‘മോനെ, മനസിൽ ലഡുപൊട്ടി’; ഹണി റോസ് ഷെയ്ക്ക് ഹാൻഡ് കൊടുത്ത ആരാധകന്‍റെ വീഡിയോ വൈറൽ
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. സിനിമയ്ക്ക് പുറമെ, ഉദ്ഘാടനങ്ങളിൽ തിളങ്ങുന്ന താരത്തിന് ഒത്തിരി ആരാധകരുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ കാണാൻ എത്തുന്നവരെ ഹണി നിരാശപ്പെടുത്തി വിടാറില്ല. ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ആരാധകരുടെ സമ്മാനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയുമെല്ലാം ചെയ്യാറുണ്ട്.
അത്തരത്തിൽ ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ഒരു ആരാധകന്റെ രസകരമായ വീഡിയോ ഹണി തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ആരാധകന് ഷേക്ക്ഹാൻഡ് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയിൽ കാണാം. പ്രിയപ്പെട്ട നടിയിൽ നിന്ന് ഷേക്ക്ഹാൻഡ് കിട്ടിയതോടെ സന്തോഷമടക്കാനാകാതെ ആരാധകൻ നിറഞ്ഞ ചിരിയോടെ ക്യാമറയിലേക്ക് തിരിഞ്ഞുനോക്കുന്നതാണ് വീഡിയോയുടെ ബാക്കിഭാഗം.
‘ഹോ.. ആ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് നടി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഇതിന് താഴെ ഇതേ ആരാധകൻ കമന്റുമായെത്തി. ‘നന്ദി’ എന്നായിരുന്നു ശ്രീവേദ് എന്ന ആരാധകന്റെ കമന്റ്. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്.