Entertainment
സുഹൃത്തിനൊപ്പം അവധി ആഘോഷമാക്കി റിമ കല്ലിങ്കല്‍, ബീച്ച് ഫോട്ടോഷൂട്ട് വൈറല്‍
ബിഗ് സ്‌ക്രീനിൽ അത്ര സജീവമായി ഇല്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സജീവമാണ് നടി റിമ കല്ലിങ്കൽ. തന്റെ പുതിയ ചിത്രങ്ങളും യാത്രകളും ഫോട്ടോഷൂട്ടും എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരോട് പങ്കുവെക്കാറുണ്ട്. നടി റിമ കല്ലിങ്കല്ലിന്റെ ഏറ്റവും പുതിയ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്ത് ദിയ ജോണിനൊപ്പമുള്ള മാലി ദ്വീപ് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്. ദിയയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
സുഹൃത്തിന് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാൾട്ട് സ്റ്റുഡിയോയുടെ ഓണറായ ദിയ ജോണിന് ഒപ്പമാണ് റിമ ഈ തവണ യാത്ര പോയിരിക്കുന്നത്. അവിടെ നിന്നുള്ള ഹോട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാലിദ്വീപിലെ എല്ലാ കാര്യങ്ങൾ ആസ്വദിക്കുകയും ബീച്ച് ലൈഫ് എൻജോയ് ചെയ്യുകയും ചെയ്തു താരം.
‘‘നിങ്ങൾ എപ്പോഴെങ്കിലും സുഹൃത്തുമായി ഹാങ്ഔട്ട് ചെയ്ത് ചിരിച്ച് ഉല്ലസിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിത പ്രശ്‌നങ്ങളെല്ലാം പൂർണമായും മറക്കും വിധം ആ നിമിഷം വഴിതെറ്റുകയും ചെയ്തിട്ടുണ്ടോ? ആ നിമിഷങ്ങളിലാണ് ഞാൻ ജീവിക്കുന്നത്.’’–ചിത്രങ്ങൾ അടിക്കുറിപ്പായി ദിയ കുറിച്ചു.
അഭിനേത്രി എന്നതിലുപരി നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്തിയ നടിയാണ് റിമ. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
ഋതു എന്ന ചിത്രത്തിലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ ടെസ്സ എന്ന കഥാപാത്രമാണ് റിമയ്ക്ക് പ്രശംസകൾ നേടി കൊടുത്തത്. ആ കഥാപാത്രം റിമ അല്ലാതെ മറ്റൊരാൾ ചെയ്യുന്നത് ചിന്തിക്കാൻ കൂടി കഴിയുകയില്ല. അത്ര ഗംഭീരമായിട്ടാണ് റിമ അവതരിപ്പിച്ചത്. പിന്നീട് നിരവധി മികവുറ്റ കഥാപാത്രങ്ങൾ റിമ സിനിമയിൽ അവതരിപ്പിച്ചിട്ടുമുണ്ട്.
ആഷിഖ് അബുവിനെ തന്നെ വിവാഹം ചെയ്ത റിമ തുടർന്നും സിനിമയിൽ അഭിനയിച്ചു. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടു. നിർമ്മാണ രംഗത്തേക്ക് റിമ ഇറങ്ങി. കുട്ടികാലം മുതൽ നൃത്തം പഠിച്ചിട്ടുള്ള റിമ അതിലും മികവ് പുലർത്തിയിട്ടുള്ള ഒരാളാണ്. ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. അഭിനയത്തോടൊപ്പം തന്നെ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് റിമ.