bollywood

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരയായ നടി ? ആസ്തി 862 കോടി!!

Published

on

ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് വിവിധ ദേശിയ മാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് ലിസ്റ്റിൽ രണ്ടാമത്. 550 കൊടിയുമായി ആലിയ ഭട്ട് , 500 കോടിയുമായി ദീപിക പദുകോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി ആസ്തിയുമായി കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നിലുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു സൗത്തിന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.

ബോളിവുഡിന് പുറമെ സൗത്തിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമക്കായി 10 കോടിയും, പരസ്യത്തിനായി ഏഴു മുതൽ എട്ടു കോടി വരെ പ്രതിഫലം വാങ്ങിക്കാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകമെമ്പാടും ആഡംബര വസ്തുക്കളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് മുൻപ് ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ബാന്ദ്രയിലെ കുർള കോംപ്ലെക്സിലുള്ള ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. 21 കോടിയാണ് ഈ വീടിന്റെ മുടക്കു മുതൽ.

2015 ഇൽ ഐശ്വര്യ വാങ്ങിയ ഈ വീടിനു ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യമെന്നും പറയുന്നു. ഒരു ഇൻ ഹൗസ് ജിം, സ്വിമ്മിങ് പൂള് അടക്കം ഇവിടെ നിരവധി സൗകര്യങ്ങളുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ കയ്യിൽ, റോൾസ് റോയ്‌സ് ഘോസ്റ്, ഓഡി എ 8 എൽ, മെഴ്‌സിഡസ് ബെൻസ് എസ് 500 , മെഴ്‌സിഡസ് ബെൻസ് എസ് 350 ഡി കൂപ്, ലെക്സസ് എൽ എസ് 570 തുടങ്ങിയവയും ഉണ്ട്.

ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 280 കോടിയാണ് അഭിഷേകിന്റെ സമ്പാദ്യം. രൺവീർ സിംഗ് 500 കോടി, രൺബീർ കപൂർ 345 കോടി, പ്രഭാസ് 240 കോടി എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ പിന്നിലാക്കിയ നടൻമാർ..

Trending

Exit mobile version