Entertainment
ഞാൻ ധരിച്ച വസ്ത്രത്തിനല്ല പ്രശ്നം, അത് ഷൂട്ട് ചെയുന്ന രീതിയിലാണ് പ്രശ്നം അമല പോൾ..
ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിന് മറുപടിയുമായി നടി അമലാ പോൾ. തനിക്കു ഇഷ്ടമുള്ള വസ്ത്രമാണ് ധരിച്ചതെന്നും വസ്ത്രത്തിനല്ല പ്രശ്നമെന്നും അത് ക്യാമെറയിൽ കാണിച്ച വിധമാണ് പ്രശ്നമെന്നും അമല പോൾ പറഞ്ഞൂ.
എനിക്ക് ഇഷ്ടപെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്നോ അത് തെറ്റാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമെറയിൽ കാണിച്ചതിന്റെ വിധം അനുചിതമായിരികാം, കാരണം അവിടെയുള്ള വിദ്യാർത്ഥികൾക് ഞാൻ ധരിച്ച വസ്ത്രം മോശമാണെന്നു തോന്നിയിട്ടില്ല.
പക്ഷെ അത് എങ്ങനെയാണു പുറത്തു പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രത്തിനു ഒരു പ്രശ്നവും കണ്ടില്ല. നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളേജിൽ പോകുമ്പോൾ എനിക്ക് നല്കുവാനുള്ളത്, അമല പോൾ പറഞ്ഞു..
ലെവൽ ക്രോസ്സ് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ എത്തിയപ്പോളാണ് അമല ധരിച്ച വസ്ത്രത്തിന്റെ പറ്റി ചർച്ച വന്നത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്നും ശരീരഭാഗം കാണാമെന്നുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്.