Blog

ആന്‍ അഗസ്റ്റിന്റെ ആദ്യ ഭര്‍ത്താവും ഛായാഗ്രാഹകനുമായ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി

Published

on

ചാർളി, എന്ന് നിന്റെ മൊയ്തീൻ, തിര, തട്ടത്തിൻ മറയത്ത് തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച മലയാളത്തിന്റെ അഭിമാനമായ ഛായാ​ഗ്രഹകനാണ് ജോമോൻ ടി ജോൺ. ‘ചാപ്പ കുരിശ്’ എന്ന സിനിമയിലൂടെയാണ് ജോമോൻ മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, നീന എന്നീ ചിത്രങ്ങളിലെ ഛായാഗ്രഹണത്തിന് ജോമോന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു ജോമോൻ ടി ജോൺ.

ഇപ്പോഴിതാ ജോമോന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അൻസു എൽസ വർഗീസ് ആണ് വധു. വിവാഹത്തിന്‍റെ ചിത്രങ്ങൾ ജോമോൻ ടി ജോണ്‍ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ‘മൈ ഹോപ് ആന്‍ഡ് ഹോം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചത്. ജോമോന്റെ രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ജോമോന്റെ ആ​ദ്യ വിവാഹം നടിയായ ആൻ അ​ഗസ്റ്റിനുമായിട്ടായിരുന്നു. അത് പരാജയപ്പെട്ടശേഷമാണ് ജോമോൻ രണ്ടാമതും വിവാഹിതനായത്. 2014 ഫെബ്രുവരി 2 നായിരുന്നു നടി ആൻ ആഗസ്റ്റിനുമായുള്ള ജോമോന്റെ വിവാഹം. പിന്നീട് ഇരുവരും വിവാഹമോചിതരായി.

രൺവീർസിങ്, കൃതി ഷെട്ടി, ബേസിൽ ജോസഫ്, അഭയ ഹിരൺമയി, അർച്ചന കവി തുടങ്ങിയ സിനിമാ പ്രവർത്തകരും ആരാധകരുമായ നിരവധിപ്പേരാണ് ജോമോന് ആശംസകളുമായി എത്തിയത്.

Trending

Exit mobile version