Entertainment
തന്റെ അസുഖത്തെക്കുറിച്ചു തുറന്നു പറഞ് അനുഷ്ക ഷെട്ടി.. ഞെട്ടലോടെ ആരാധകർ !!
എനിക്ക് ചിരിക്കുന്ന ഒരു അസുഖമുണ്ട് , ചിരിക്കുന്നത് അസുഖമാണൊന്നു നിങ്ങൾ ചിന്തിച്ചേക്കാം . എനിക്ക് അതൊരു അസുഖമാണ് ചിരിക്കാൻ തുടങ്ങിയാൽ 10 മുതൽ 20 മിനുറ്റ് വരെ ചിരി നിർത്താൻ പറ്റില്ല. കോമഡി രംഗങ്ങൾ കാണുമ്പോളും , സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലും ചിരി കാരണം ഷൂട്ടിംഗ് പലപ്പോളും നിർത്തി വെക്കേണ്ടി വന്നിട്ടുണ്ട്.
മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബുൽബുർ എഫ്ഫക്റ്റ് . വിഷാദ രോഗമായി പലപ്പോളും ഈ അസുഖത്തെ തെറ്റിധരിക്കാറുണ്ട് .
ഇന്റർവ്യൂസിലും മറ്റും ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാതെ അനുഷ്ക ബുദ്ദിമുട്ടുന്നത് വൈറലായി മാറാറുണ്ട്. പക്ഷെ അതിനു കാരണം ഇങ്ങനൊരു അസുഖമാണെന്ന് ആരാധകർ ആരും തന്നെ കരുതിയില്ല..
കത്തനാർ – ദി വൈൽഡ് സോർസറർ എന്ന മലയാള സിനിമയിലാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജയസൂര്യ ആണ് നായകനായി എത്തുന്നത്.. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 2024 ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.