Family
രണ്ടാം പ്രണയം തകർന്നപ്പോൾ ആദ്യ ഭർത്താവിനെ വിളിച്ചു സോറി പറഞ്ഞു തിരിച്ചു പോയാലോ എന്ന് വരെ ആലോചിച്ചു !!
ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി ആര്യ ബാബു. ജീവിതത്തിലുണ്ടായ തിരിച്ചടികളിൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നും വിഷാദത്തിൽ അകപ്പെട്ടു പോയെന്നും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചെന്ന് ആര്യ തുറന്നു പറഞ്ഞു.
ഞാനും എന്റെ ഭർത്താവും തമ്മിൽ പിരിയാനുള്ള കാരണത്തെ പറ്റി എവിടെയും പറഞ്ഞിട്ടില്ല. അതിൽ തെറ്റ് എന്റെ ഭാഗതെന്നാണ് ഞാൻ പറഞ്ഞത്. ഒരു വിവാഹമോചനം നടക്കുമ്പോൾ അതിൽ തെറ്റുകൾ എന്ന് പറയുന്നത് ചീറ്റിംഗ് മാത്രമാണോ. എനിക്ക് വേറെ കാമുകൻ ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങൾ വിവാഹമോചനം നേടിയത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആളുകൾ അങ്ങനെ സ്വയം തീരുമാനിക്കുകയാണ്. ഞാനും പറഞ്ഞിട്ടില്ല എന്റെ മുൻ ഭർത്താവും പറഞ്ഞിട്ടില്ല ,വീട്ടുകാരും പറഞ്ഞിട്ടില്ല. എന്റെയും, അദ്ദേഹത്തിന്റെയും വ്യക്തിപരമായ തീരുമാനമായിരുന്നു വിവാഹമോചനമെന്നത്. വീട്ടുകാർക്ക് പോലും അതിന്റെ കൃത്യമായ കാരണം അറിയില്ല.
എനിക്ക് വേണമെങ്കിൽ കുറച്ചു കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമായിരുന്നു, പക്ഷെ ഞാൻ അവിടെ വാശി കാണിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റ്. അന്ന് അങ്ങനൊരു തീരുമാനമെടുത്തിരുനെങ്കിൽ ഞങ്ങളിപ്പോളും ഒന്നിച് ഉണ്ടായേനെ. അതിനുള്ള പക്വത ഇല്ലായിരുന്നു, 23 , 24 വയസ്സിലാണ് ഞാൻ അപ്പോൾ. എന്റെ ഈഗോ ആയിരുന്നു പ്രശ്നം, 18 വയസ്സുള്ളപ്പോൾ കല്യാണം കഴിഞ്ഞു. 21 വയസുള്ളപ്പോൾ ഒരു കുട്ടിയുടെ അമ്മയായി.
ഡിവോഴ്സ് കഴിഞ്ഞു രണ്ടു മൂന്ന് വര്ഷം കഴിഞ്ഞാണ് അടുത്ത റിലേഷന്ഷിപ്പിലേക്കു കടക്കുന്നത്. ഈ വ്യക്തിയെ പരിചയപെടുന്നത് മുൻ ഭർത്താവിന്റെ സഹോദരി മുഖേനയാണ്. എന്നെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാൾ വിളിക്കുന്നത്. പിന്നീട് അതൊരു സൗഹൃദമായി, പതിയെ പ്രണയബന്ധത്തിലേക്കും പോകുകയായിരുന്നു. ആദ്യ ബന്ധത്തിൽ ഞാൻ കുറെ പഴി കേട്ടിരുന്നു. അത് കൊണ്ട് തന്നെ ഇനിയൊരു ബന്ധമുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകണം വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ അല്ലാതായപ്പോൾ തകർന്നു പോയി.
ഡിപ്രെഷൻ വന്ന സമയത്തു വിളിച്ചു സോറി പറഞ്ഞു തിരിച്ചു പോയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷെ വിളിച്ചിട്ടില്ല, അദ്ദേഹം അപ്പോഴേക്കും വേറൊരു റിലേഷന്ഷിപ്പിലായിരുന്നു. ഇപ്പൊ വിവാഹമൊക്കെ കഴിഞ്ഞു അവർ സന്തോഷത്തോടെ ഇരിക്കുന്നു. അവരാണ് യഥാർത്ഥത്തിൽ ഒന്നിക്കേണ്ട ആളുകൾ എന്ന് എനിക്കും തോന്നി. കോ പാരന്റിങ് ആണ് ഞാൻ ചെയ്യുന്നത്, ഞങ്ങളുടെ രണ്ടു പേരുടെയും കൂടെ ഒത്തുപോകുന്ന കുഞ്ഞാണ് ഞങ്ങളുടേത്.
ഡിപ്രെഷൻ വന്ന സമയത്തു ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. ഉറക്ക ഗുളിക കഴിച്ചു. അന്ന് ഭയങ്കരമായ ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്കു കൊണ്ട് വന്നത് മകളാണ്. അത്രയും വേദനയിൽ നിൽകുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം , ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കു. അപ്പോൾ ചത്ത് കളയാം എന്ന ഓപ്ഷനെ മുന്നിൽ ഉണ്ടാവു. ലോക്‌ഡോണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാവുന്നത്, സംസാരിക്കാൻ ആരുമില്ല.
കുഞ്ഞിനെ അവളുടെ അച്ഛൻ പൊന്നു പോലെ നോക്കും. അതെനിക്കു അറിയാം. എന്നാൽ പോലും നാളെ അവളോട് എല്ലാരും ചോദിക്കില്ലേ പ്രണയനൈരാശ്യം കാരണം അമ്മ ആത്മഹത്യാ ചെയ്തതല്ലെയെന്നു. അങ്ങനെ കുറെ ചിന്തകൾ വന്നു. പിന്നെ ഞാൻ സംസാരിക്കാൻ തുടങ്ങി. സുഹൃത്തുക്കളോട് സംസാരിച്ചു, പിന്നീട് അവർ സഹായിക്കാൻ തുടങ്ങി. അമ്മയും സഹോദരിയുമൊക്കെ സഹായിച്ചു. സംസാരിക്കാൻ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നത്.
അവരൊക്കെ ചേർന്നാണ് എന്നെ തിരിച്ചു കൊണ്ട് വന്നത്, ഞാൻ ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഇത്രയും മോശം ബ്രേക്ക് അപ്പ് തരണം ചെയ്തു. അച്ഛന്റെ മരണം സർവൈവ് ചെയ്തു. ഇതൊക്കെ കൊണ്ടാവും ആളുകൾ എന്നെ ബോൾഡ് ആണെന്ന് പറയുന്നത്. സത്യത്തിൽ ഞാൻ ഭയങ്കര ഇമോഷണലാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമം തോന്നും. എന്നാൽ എന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണ് . ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ സന്തോഷം കണ്ടെത്തും,ആര്യയുടെ വാക്കുകൾ.