Blog
അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി, അതാണെന്നെ വിഷമിപ്പിച്ചത്.. വിഷയത്തിൽ പ്രതികരിച്ച ആസിഫ് അലി..
സംഗീത സംവിധായകൻ രമേശ് നാരായണൻ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്നു തനിക്കു മനസിലാവുമെന്നും, ഈ വിഷയം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകരുതെന്നും ആസിഫ് പറഞ്ഞു.
തന്നെ പിന്തുണച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് മറ്റൊരാൾക്കു എതിരായുള്ള ഹേറ്റ് ക്യാമ്പയ്‌ൻ ആവരുത്. ലെവൽ കുരിശ് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമമായി ഒരു കോളേജിൽ നടന്ന പരിപാടിയിലാണ് നടൻ ഇങ്ങനെ പ്രതികരിച്ചത്..
സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന് നിങ്ങളുടെയൊക്കെ സ്നേഹം കിട്ടി എന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ പിന്തുണച്ചതിനു നന്ദി, പക്ഷെ അത് മറ്റൊരാൾക്കു നേരെയുള്ള വിദ്വേഷം ആവരുത്. ഞാനും ദേഷ്യപ്പെടുകയും സങ്കടപെടുകയൂം ചെയ്യുന്ന ആളാണ് പക്ഷെ ഒരു പൊതു വേദിയിൽ ഞാൻ അത് പ്രകടിപ്പിക്കാറില്ല.
ഞാൻ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, അതെനിക്കു ഒരുപാടു വിഷമം ഉണ്ടാക്കി. അദ്ദേഹം എന്നോട് മാപ്പു പറയേണ്ട അവസ്ഥ വരെ എത്തിച്ചു കാര്യങ്ങൾ..
ലോകത്തുള്ള എല്ലാ മലയാളികളും എന്നെ പിന്തുണച്ചപ്പോൾ എനിക്ക് ഒരുപാടു അഭിമാനം തോന്നി. അദ്ദേഹം മനപ്പൂർവം ചെയ്ത കാര്യമല്ല, അങ്ങനെ ചെയ്യുന്ന ഒരാളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനി വേറൊരു തലത്തിലേക്ക് ഇതിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു..