Entertainment
ജാസ്മിനും ഗബ്രിയും ഒന്നിച്ചു !! പാലക്കാട് ഇളകി മറിഞ്ഞു..
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ജോഡികൾ ആയി അറിയപ്പെട്ടിരുന്നവർ ആണ് ഗബ്രിയും ജാസ്മിനും, നടനും മോഡലും ആയി തിളങ്ങുന്ന ഗബ്രിയുടെയും യൂട്യൂബ് ഇൻഫ്ലുൻസറും ബ്യൂട്ടി വ്‌ളോഗറുമായ ജാസ്മിന്റെയും സൗഹൃദം ബിഗ് ബോസ് വീടിനകത്തും പുറത്തും വലിയ ഒരു ചർച്ച വിഷയം ആയിരുന്നു.
ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷവും പ്രേക്ഷകർക്കിടയിൽ ഗബ്രിയും ജാസ്മിനും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങൾ എല്ലാം തന്നെ ഇരുവരുടെയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ പാലക്കാടു ഒരു ഉൽഘടനത്തിനു വേണ്ടി ഇരുവരും ഒരുമിച്ച് എത്തിയിരിക്കുകയാണ്. ഇത് ആദ്യമായാണ് ജാസ്മിനും ഗബ്രിയും ഒരുമിച്ച് ഒരു പബ്ലിക് വേദിയിൽ എത്തുന്നത്. അത് കൊണ്ട് തന്നെ ഈ സംഗമം ഇരുവരുടെയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ധാരാളം ആളുകൾ എത്തിയ പരിപാടിക്കിടെ ആവേശം അതിരു കടന്ന ആരാധകരിൽ ഒരാൾ ജാസ്മിന്റെ കയ്യിൽ പിടിക്കുകയും പിടി വിടാതെ ഇരിക്കുകയും ചെയ്തപ്പോൾ ഗബ്രി ഇടപെട്ടു സൗമ്യമായി പരിഹരിച്ചു. ഇത് ജാസ്മിനും ഗബ്രിയും തമ്മിലുള്ള പരസ്പര സൗഹൃദത്തെ എടുത്തു കാണിക്കുന്നു. തീർച്ചയായും ഇരുവർക്കും വലിയ ആരാധക പിന്തുണ ഉള്ളതിനാൽ തന്നെ, ഇത്തരത്തിൽ ധാരാളം പ്രോഗ്രാമുകൾ ഒരുമിച്ചു ലഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം..