Entertainment
”ദേവദൂതൻ” വീണ്ടും ബിഗ്‌സ്‌ക്രീനിലേക്!! നമ്മുടെ സ്വന്തം ലാലേട്ടന്റെ മാജിക്കൽ പെർഫോമൻസ് കാണാം.. റീ റിലീസ് ഉടനെ!!
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ, വിനീത്കുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ഹൊറർ മലയാളചലച്ചിത്രമാണ് ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങളും സംഗീതവും വിദ്യാസാഗർ ഒരുക്കിയിരിക്കുന്നു.
2000 ഡിസംബർ 22-ന് ക്രിസ്മസ് റിലീസായി ദേവദൂതൻ പുറത്തിറങ്ങി. സിനിമ മികച്ച സംഗീത സംവിധായകൻ, മികച്ച വസ്ത്രാലങ്കാരം എന്നിവ ഉൾപ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇത് നേടി.
സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ചിത്രത്തിൽ വിദ്യാസാഗര്‍ ആയിരുന്നു സംഗീത സംവിധായകന്‍. ചിത്രത്തിലെ പാട്ടുകളൊക്കെ എക്കാലത്തെയും മികച്ച ഹിറ്റുകളായിരുന്നു. ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.