Entertainment
സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ഭാര്യ; ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്
സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ഭാര്യ നൽകിയ പരാതി. രാഹുൽ ഒളിവിലാണെന്നാണ് പുറത്ത് വരുന്ന വിവരം.
രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപ്പാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി 2023 ഏപ്രിൽ 26 ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തിയപ്പോൾ രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുൽ മർദിക്കാറുണ്ടെന്നുമാണ് ചെന്നൈ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നത്.
അതേസമയം, ലക്ഷ്മിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് രാഹുലിന്റെ ആരോപണം. എന്നാൽ ഈ ആരോപണം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.