Entertainment
ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ക്ഷേത്രത്തിൽ 501 പേർക്ക് അന്നദാനം നടത്തി നിർമാതാവ്..
നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ പ്രത്യേക പൂജയും അന്നദാനവും നടത്തി നിർമാതാവ് പ്രജീവ് സത്യവ്രതൻ. ദുൽഖറിന്റെ ആയുരാരോഗ്യസൗഖ്യത്തിനുള്ള പൂജയും 501 പേർക്കുള്ള ആഹാരവും പ്രജീവ് ഒരുക്കി. വെണ്ണിക്കോട് വയലന്റകുഴി ശ്രീ ദേവി ക്ഷേത്രത്തിലായിരുന്നു വഴിപാടും അന്നദാനവും. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവാണ് പ്രജീവ്.
പ്രജീവം മൂവീസിന്റെ ബാനറിൽ പുതുതായി നിർമിക്കുന്ന ഗാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രവുമായി ബന്ധപെട്ടു ചില രംഗങ്ങളുണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ബി കെ ഹരിനാരായണൻ, മെജോ ജോസഫ് എന്നിവർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയത്
പ്ലസ് ടു , ബോബി , കാക്കിപ്പട , എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘാട് സംവിധാനം ചെയ്യുന്ന ഗാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഷാജി കൈലാസിന്റെ മകൻ റുഷിന് ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമയാണിത്.
സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഹാപാത്രമായി നടൻ അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വര്ഗീസ്, അജയ് നടരാജ്, സൂര്യ കൃഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.
സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളികൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത് സഹദേവ്, ആക്ഷൻ കൊറിയോഗ്രാഫർ റൺ രവി, പി ആർ ഓ വാഴൂർ ജോസ്.