Entertainment
ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് , ദുൽഖുർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ്..
2023 ലെ സൗത്ത് ഇന്ത്യൻ സിനിമകൾക്കുള്ള ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു .
സീതാരാമം എന്ന ചിത്രത്തിലൂടെ ദുൽഖുർ സൽമാൻ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി. അപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് അലന്സിയരും , ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയും ക്രിട്ടിക്സ് അവാർഡുകൾ സ്വന്തമാക്കി.
എന്നാ താൻ കേസ് കൊട് എന്നാ ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനും , ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ദർശന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു .
ഉടൽ എന്ന സിനിമയിലെ ഗംഭീര അഭിനയത്തിന് ഇന്ദ്രൻസ് മികച്ച സഹനടനായും , പുഴുവെന്ന സിനിമയിലെ അഭിനയത്തിന് പാർവതി തിരുവോത് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു .
തിരുച്ചിത്രമ്പലം എന്ന സിനിമയിലെ മികച്ച അഭിനയത്തിന് മലയാളിയായ നിത്യ മേനോൻ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി. ആർ ആർ ആർ എന്ന സിനിമയിലൂടെ സാബു സിറിൽ മികച്ച പ്രൊഡക്ഷൻ ഡിസൈനേർക്കുള്ള അവാർഡ് സ്വന്തമാക്കി.
മലയാളത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് അറിയിപ്പ് എന്ന ചിത്രമാണ്..