Entertainment
”ഇന്ത്യൻ 3 ” റിലീസ് ആറു മാസത്തിനുള്ളിൽ !! പുതിയ അപ്ഡേറ്റുമായി ശങ്കർ..
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2 . ജൂലൈ പന്ത്രണ്ടാം തീയതി ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇന്ത്യൻ മൂന്നാം ഭാഗത്തെ സംബന്ധിച്ചു വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധയകാൻ ശങ്കർ .
എല്ലാം നല്ല രീതിയിൽ നടന്നാൽ ആറു മാസത്തിനുള്ളിൽ ഇന്ത്യൻ 3 റിലീസ് ഉണ്ടാവുമെന്നാണ് ശങ്കർ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ 2 സിനിമയുടെ പ്രൊമോഷൻ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ 2 ന്റെ അവസാനം ഇന്ത്യൻ 3 യുടെ ട്രൈലെർ കാണിക്കുമെന്നും ശങ്കർ കൂട്ടിച്ചേർത്തു..
ഇന്ത്യൻ 2 ജൂലൈ 12 ന് ലോകമെമ്പാടും സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ദൈർഘ്യം ആറ് മണിക്കൂറിലധികം ഉള്ളതിനാൽ, ഇത് രണ്ട് ഭാഗങ്ങളായി വിഭജിച്ചു, അവസാന ഭാഗം ഇന്ത്യൻ 3 2025 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ..