Entertainment

83 കോടി രൂപ പ്രതിഫലം!! ആനന്ദ് അംബാനിയുടെ കല്യാണപാർട്ടിയിൽ നടന്ന സംഗീത പരിപാടിക്കയാണ് ജസ്റ്റിൻ ബീബർ റെക്കോർഡ് തുക വാങ്ങിയത്..

Published

on

ആനന്ദ് അംബാനി – രാധിക മർച്ചന്റ് വിവാഹതോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിക്കു വേണ്ടിയാണു പോപ്പ് ഗായകനായ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയത്. ആഡംബരത്തിൽ മുങ്ങിയാണ് അംബാനി കല്യാണം നടന്നു കൊണ്ടിരിക്കുന്നത്..
പത്തു മില്യൺ കോടി ഡോളറാണ്, അതായത് ഏകദേശം ഇന്ത്യൻ രൂപ 83 കോടിയോളം രൂപയാണ് ജസ്റ്റിൻ ബീബറിനെ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ വേണ്ടി അംബാനി കുടുംബം ചിലവഴിച്ചത്..

കഴിഞ്ഞ വർഷം ജൂണിൽ ജസ്റ്റിന് റാംസെ ഹണ്ട് സിൻഡ്രോം എന്ന അസുഖം കാരണം മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ , കൺപോള അടക്കാനോ , ചിരിക്കാനോ കഴിഞ്ഞിരുന്നില്ല. ലോകപര്യടനം പോലും റദ്ദു ചെയ്യണ്ടി വന്നു. അതിനു ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ അംബാനി കല്യാണ വേദിയിലാണ് ജസ്റ്റിൻ പാടുന്നത്..

ആനന്ദ് – രാധിക പ്രീ വെഡിങ് ചടങ്ങിൽ പാടാനെത്തിയത് പോപ്പ് ഇതിഹാസമായ റിഹാന്ന ആയിരുന്നു. ഒരു മണിക്കൂറിലെ പ്രകടനത്തിന് അവർക്കു 74 കോടിയോളം രൂപയാണ് പ്രതിഫലമായി നൽകിയത്..

2018 ഇൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ പോപ്പ് ഗായിക ബെയോൻസിയെ 50 കോടിയിലേറെ രൂപ ചെലവഴിച്ചു മുകേഷ് അംബാനി ഇന്ത്യയിലെത്തിച്ചിരുന്നു..

Trending

Exit mobile version