Entertainment
സൂപ്പർഹിറ്റായി തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന കൽക്കിയുടെ രണ്ടാം ഭാഗത്തിലേക്കുള്ള താരങ്ങൾ ആരൊക്കെ എന്നറിയാം!!??
കൽക്കി 2898 – എ.ഡി 2024-ലെ ഇന്ത്യൻ ഇതിഹാസ സയൻസ്-ഫിക്ഷൻ ഡിസ്റ്റോപ്പിയൻ ചിത്രമാണ്. ഈ ചലച്ചിത്രം ഹൈന്ദവ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2898 എഡിയിലെ ഒരു പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസിന് കീഴിൽ സി. അശ്വനി ദത്ത് ആണ്. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയിലാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം , തമിഴ്, ഹിന്ദി, കന്നഡ , തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
കമൽ ഹാസൻ, അമിതാഭ് ബച്ചൻ, പ്രഭാസ് , ദുൽഖർ സൽമാൻ , ദീപിക പദുകോൺ, ശോഭന, അന്ന ബെൻ, പശുപതി, വിജയ് ദേവരകൊണ്ട, എസ്.എസ് രാജമൗലി, മൃനാൽ ടാക്കൂർ, രാജേന്ദ്രൻ പ്രസാദ്, ദിഷ പടാനി, മാളവിക നായർ, ബ്രഹ്മനന്ദം, രാം ഗോപാൽ വർമ, കൃഷ്ണകുമാർ ബാലസുബ്രമണ്യം, സാശ്വത ചാറ്റർജീ, കെ.വി.അനുദീപ്, സന്തോഷ് നാരായണൻ എന്നിവരും ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പ്രഭാസിന് ഒന്നാം ഭാഗത്തേക്കാൾ കൂടുതല്‍ സ്‍ക്രീൻ ടൈം ഉണ്ടാകുമെന്ന പ്രത്യേകതയും രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാം. ദുൽഖർ സൽമാൻ , വിജയ് ദേവരകൊണ്ട തുടങ്ങിയവരാണ് ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിൽ എത്തിയത്, എന്നാൽ രണ്ടാം ഭാഗത്തിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളും എത്തിയേക്കും. നാനി , നവീൻ പോളിഷെട്ടി തുടങ്ങിയ താരങ്ങളും അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് സിനിമ മേഖലയിൽ നിന്നുള്ള റിപ്പോർട്ട്.
കൽക്കി AD2928 ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ വൻ വിജയം കൊയ്ത് ഇൻഡസ്ടറി ഹിറ്റിലേക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കല്‍ക്കി ആഗോളതലതലത്തില്‍ ആകെ 900 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നുമാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.