Entertainment
അനിമലിനെയും വീഴ്ത്തി കൽക്കി AD 2928 !! ലോകമെമ്പാടും വൻ കളക്ഷനുമായി വിജയ കുതിപ്പ് തുടരുന്നു..
ആഗോളതലതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടിയും കവിഞ്ഞ് പുതിയ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. അനിമല്‍ ആഗോളതലത്തില്‍ ആകെ 915 കോടി രൂപ നേടിയത് മറികടന്നിരിക്കുകയാണ് കല്‍ക്കി.
വെറും മൂന്ന് സിനിമകൾ മാത്രമാണ് കൽക്കിക് മുന്നിൽ ഇനിയുള്ളത്. അതിൽ പ്രഭാസ് നായകനായ ബാഹുബലി 2 വേൾഡ് വൈഡ് നേടിയത് 1745 കോടിയാണ് , രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ നേടിയത് 1269 കോടിയാണ് , കെജിഎഫ് രണ്ടിന് 1215 കോടിയും കിട്ടിയിട്ടുണ്ട്.
കൽക്കി 2898 – എ.ഡി 2024-ലെ ഇന്ത്യൻ ഇതിഹാസ സയൻസ്-ഫിക്ഷൻ ഡിസ്റ്റോപ്പിയൻ ചിത്രമാണ്. ഈ ചലച്ചിത്രം ഹൈന്ദവ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2898 എഡിയിലെ ഒരു പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസിന് കീഴിൽ സി. അശ്വനി ദത്ത് ആണ്. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയിലാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
സ്‍പോയിലറുകള്‍ നൽകി സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ കഥ പുറത്തു വിടാതെ , സിനിമയുടെ വിജയം നമുക് ഒന്നിച് ആഘോഷിക്കാമെന്നും കൽക്കിയുടെ നിർമാതാക്കൾ അഭ്യർത്ഥിക്കുന്നു..
കമൽ ഹാസൻ, അമിതാഭ് ബച്ചൻ, പ്രഭാസ്, ദുൽഖർ സൽമാൻ, ദീപിക പദുകോൺ, ശോഭന, അന്ന ബെൻ, പശുപതി, വിജയ് ദേവരകൊണ്ട, എസ്.എസ് രാജമൗലി, മൃനാൽ ടാക്കൂർ, രാജേന്ദ്രൻ പ്രസാദ്, ദിഷ പടാനി, മാളവിക നായർ, ബ്രഹ്മനന്ദം, രാം ഗോപാൽ വർമ, കൃഷ്ണകുമാർ ബാലസുബ്രമണ്യം, സാശ്വത ചാറ്റർജീ, കെ.വി.അനുദീപ്, സന്തോഷ് നാരായണൻ എന്നിവരും ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വൈജയന്തി മൂവീസിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2020 ഫെബ്രുവരിയിൽ പ്രോജക്ട് കെ എന്ന പേരിൽ ഈ ചലച്ചിത്രം പ്രഖ്യാപിച്ചു. എന്നിരുന്നാലും കോവിഡ്-19 പാൻഡെമിക് കാരണം നിർമ്മാണം ഒരു വർഷം വൈകി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഒരു ഫ്യൂച്ചറിസ്റ്റിക് സെറ്റിൽ 2021 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ചു. കൽക്കി 2898 – എഡി 600 കോടി ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.