Entertainment
പാൻ ഇന്ത്യൻ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ !! സെപ്റ്റംബറിൽ റിലീസ്..
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തെലുങ്ക് സസ്പെൻസ് ഡ്രാമ ഫാമിലി മൂവിയാണ് ലക്കി ബാസ്ഖർ. ചിത്രത്തിൽ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ് കുമാറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് നവീൻ നൂലിയും നിർവ്വഹിച്ചിരിക്കുന്നു. സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
1980 – 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖുർ സൽമാൻ എത്തുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻറെ നേതൃത്വത്തിൽ വമ്പൻ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 80 – 90 കളിലെ ബോംബെ നഗരവും ബാങ്ക് സീറ്റുകളും ഈ ചിത്രത്തിന്റെ വലിയ ഹൈലൈറ്ആയി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ .. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ വലിയ ബഡ്ജറ്റിലാണ് നിർമിച്ചിട്ടുള്ളത് ..
ദേശീയ അവാർഡ് ജേതാവായ ജീവീ പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക് സംഗീതം പകർന്നത് , ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകളും ടീസറും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്..
സിതാര എന്റർടൈൻമെൻറ്സും , ഫോർട്ടുൺ ഫോർ സിനിമാസും ചേർന്ന് നിർമിക്കുന്ന ലക്കി ഭാസ്കർ തെലുഗ് , മലയാളം ,തമിഴ് , ഹിന്ദി എന്നീ ഭാഷകളിലായാണ് പ്രദര്ശനത്തിനെത്തുക .. ലക്കി ബാസ്ഖർ ചിത്രം 2024 സെപ്റ്റംബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.