Entertainment
മമ്മൂട്ടിയുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ !! പുതിയ ചിത്രത്തിലേക് പ്രതിഫലമായി 12 കോടി !!
മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്
ഗൗതം വാസുദേവ് മേനോൻ ആണ് പുതിയ ചിത്രത്തിന്റെ സംവിധായകൻ. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന് നേരത്തെ ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു , എങ്കിലും ഇപ്പോൾ ഉറപ്പായിരിക്കുകയാണ് ഗൗതമിന്റെ മലയാളത്തിലേക്കുള്ള വരവ്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള ചർച്ചകൾ സിനിമ ലോകത്തു സജീവമായിരിക്കുകയാണ്. സിനിമയിലെ പ്രധാന നായികയെ കുറിച്ചും ചില വാർത്തകൾ വരുന്നുണ്ട്.
മമ്മൂട്ടിയുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തിയേക്കും എന്നാണ് സിനിമ ലോകം പറയുന്നത്
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
എന്തായാലും ലേഡി സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. രാപ്പകൽ, തസ്കര വീരൻ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം തുടങ്ങിയ സിനിമകൾക്ക് ശേഷം മമ്മൂട്ടിയും നയൻസും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണ് ഇനി വരാനിരിക്കുന്നത്.