Entertainment

ജാനുവാകാൻ ആദ്യം പരിഗണിച്ചത് മഞ്ജു വാരിയരെ, തീരുമാനം മാറ്റാനുള്ള കാരണം?..

Published

on

96 എന്ന ചിത്രത്തിൽ തൃഷയുടെ റോൾ ചെയ്യാൻ ആദ്യം തന്നയായിരുന്നെനും പിന്നീട് എന്തോ കാരണത്താൽ സംവിധായകന് തന്നെ ബന്ധപ്പെടാൻ കഴിയാതിരുന്നോണ്ട് അത് തൃഷയ്ക്ക് കിട്ടിയതാണെന്നും വെളിപ്പെടുത്തി മഞ്ജു വാരിയർ. വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും, തൃഷയ്ക്ക് പകരം മറ്റൊരാളെ ആ സിനിമയിൽ സങ്കല്പിക്കാൻ പോലുമാവില്ലെന്നു മഞ്ജു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

96 നു വേണ്ടിയുള്ള കാൾ എന്റടുത്തു എത്തിയിട്ടില്ല. അവർ വിളിക്കാൻ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിനു മുന്നേ വേറെ വഴിക്കു പോയി. വിജയ് സേതുപതി സർ പറഞ്ഞപ്പോളാണ് ഞാൻ ഈ കാര്യം അറിയുന്നത്. ഒരു അവാർഡ് ഫങ്ക്ഷനിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞത്.

ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നെന്നു സാർ പറഞ്ഞു. ആ സിനിമയുടെ സമയത് അവർക്കു തന്നെ എന്തൊക്കെയോ ഡേറ്റ് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കൊണ്ട് അവർക്കു തന്നെ ഒരു പിടിയും ഉണ്ടായിരുന്നില്ല.

അതിന്റെ ഇടയിൽ എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി പാതി വഴിയിൽ അവർ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവർ തൃഷയിലേക്കു എത്തി. ഞാൻ വിടുതലൈ സിനിമയിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ പ്രേമിന് [പ്രേം കുമാർ ] മെസ്സേജ് അയച്ചിരുന്നു.

“നിങ്ങളോ എന്നെ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാൻ സമ്മതിച്ചില്ല. പക്ഷെ ഞാൻ ദാ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പോവുകയാണ്” എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു പറയുന്ന പോലെയാണ് അത്. 96 ഇൽ എനിക്ക് ന്പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല, മഞ്ജു വാരിയർ പറഞ്ഞു

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫുറ്റേജ് ആണ് മഞ്ജുവിന്റേതായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കാശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ..

Trending

Exit mobile version