kerala

ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി !!

Published

on

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശത്തേക്ക് എത്തിയത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്. നേരത്തെ മോഹൻലാൽ 25 ലഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വൈകാരിക കുറിപ്പ് നേരത്തെ പങ്കുവെച്ചിരുന്നു.

Trending

Exit mobile version