Entertainment
സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് 4k ഡോൾബി സാങ്കേതിക മികവോടെ വീണ്ടും റിലീസിനെത്തുന്നു !!..
മലയാള സിനിമ ഇന്ടസ്ട്രിയിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. വര്ഷങ്ങള്ക്കു ശേഷം വീണ്ടും 4k ഡോൾബി എന്ന ആധുനിക സാങ്കേതിക വിദ്യയിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു.
ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യമനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പഠനം നടത്തുന്ന ഒരു അത്ഭുത ചിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സ്വർഗ്ഗ ചിത്ര ഫിലിമ്സിന്റെ ബാന്നറിൽ സ്വർഗ്ഗ ചിത്ര അപ്പച്ചനാണ് ഈ ചിത്രം നിർമിച്ചത്. സ്വർഗ്ഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് 4k ചിത്രം പുറത്തിറക്കുന്നത്.
മലയാളത്തിൽ റെക്കോർഡ് വിജയം നേടിയ ഈ സിനിമ ഹ്യൂമർ, ഹൊറർ, ത്രില്ലെർ, ജോണറിലുള്ളതാണ്. പ്രേക്ഷകർക്ക് ഏറെ ദൃശ്യാനുഭവം നൽകി രസിപ്പിച്ച ചിത്രം വീണ്ടും ആധുനിക സാങ്കേതികവിദ്യയിലൂടെ എത്തുമ്പോൾ പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെ നല്കുമെന്നതിൽ ഒരു സംശയവുമില്ല.
മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഇവരുടെ ഡോ: സണ്ണി ജോസഫ് , നകുലൻ, ഗംഗ, എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ്. നെടുമുടി വേണു, തിലകൻ, ഗണേഷ് കുമാർ, കെപിഎസ്ഇ ലളിത, സുധീഷ്, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
മധു മുട്ടവും, ഫാസിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ആനന്ദക്കുട്ടൻ, പീ ആർ ഓ വാഴൂർ ജോസ്. ഓഗസ്റ്റ് 17 നു ഈ സിനിമ പ്രദർശനത്തിനെത്തും..