Blog
ദീപാവലി ആഘോഷിച്ച് മലയാളി താരസുന്ദരികൾ; ചിത്രങ്ങൾ കാണാം…
ആഘോഷങ്ങളുടെ രാവാണ് ദീപാവലി. ദീപ പ്രഭ ചൊരിയുന്ന വസ്ത്രങ്ങളണിഞ്ഞ് അതിമനോഹരമായി അണിഞ്ഞൊരുങ്ങി താരസുന്ദരികൾ പ്രത്യക്ഷപ്പെടുന്ന പതിവ് ഇക്കുറിയും തുടര്‍ന്നു. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ തരംഗമാവുകയും ചെയ്തു. ദീപാവലി ആഘോഷങ്ങളില്‍ തിളങ്ങിയ മലയാളി താരസുന്ദരികളുടെ ചിത്രങ്ങൾ കാണാം…
ദീപാവലി ദിനത്തിൽ ലെഹങ്കയില്‍ അതിസുന്ദരിയായാണ് അനുശ്രീ എത്തിയത്. ചിത്രത്തിനൊപ്പം എല്ലാവർക്കും ദീപാവലി ആശംസകളും താരം നേർന്നിട്ടുണ്ട്.
ശാലീനസുന്ദരിയായാണ് നടി ശാലിൻ ദീപാവലി ദിനത്തിൽ പ്രത്യക്ഷപ്പെട്ടത്. ദീപം തെളിയിക്കുന്ന നടിയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മാളവിക സി. മേനോൻ, അനിഖ സുരേന്ദ്രൻ, സംസ്കൃത ഷേണോയ്, മൈഥിലി, മാളവിക മോഹനൻ തുടങ്ങിയവരാണ് ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി എത്തിയത്.