Entertainment

‘നാ​ഗേന്ദ്രൻസ് ഹണിമൂൺസ്’ ജൂലൈ 19ന് ട്രെയിലർ റിലീസ് ആയി..

Published

on

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് “നാഗേന്ദ്രൻസ് ഹണിമൂൺ ‘ ട്രൈലെർ പുറത്തിറങ്ങി. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ജൂലൈ 19 മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ടു മിനിറ്റോളം ദൈർഖ്യമുള്ള ട്രൈലെറിലുടെ സുരാജ് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ലോകവും അതിലെ കഥാപാത്രങ്ങളും അനാവരണം ചെയ്യപ്പെടുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്.

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. നാഗേന്ദ്രൻ്റെ ഹണിമൂൺസ് ഏഴ് ഭാഷകളിൽ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി) സ്ട്രീമിംഗിനായി ലഭ്യമാകും.

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് – മൻസൂർ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവൽ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’.

Trending

Exit mobile version