Blog

വൈറലായി ഫാസിലിന്റെ കുടുംബ ചിത്രം; സ്നേഹാശംസകൾ നേർന്ന് ആരാധകർ

Published

on

ഫഹദ് ഫാസിലിന്റെ മനോഹരമായ കുടുംബ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഫാസിലിന്റെ ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന സമ്പൂർണ്ണ കുടുംബ ചിത്രം നസ്രിയയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി കമന്റുകളാണ് എത്തിയത്.

മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഫാസിൽ എന്ന സംവിധായകൻ, ദേശീയ പുരസ്കാരം വരെ നേടിയ മലയാളത്തിന്റെ അഭിമാനതാരമായ മകൻ ഫഹദ് ഫാസിൽ, പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ എന്ന മരുമകൾ, മകനും നടനുമായ ഫർഹാൻ ഫാസിൽ എന്നിങ്ങനെ നാലു സെലബ്രിറ്റികളാണ് ഈ ചിത്രത്തിന്റെ ശ്രദ്ധ കവരുന്നത്. ഫഹദിനും ഫർഹാനുമൊപ്പം സഹോദരിമാരായ അഹമ്മദയും ഫാത്തിമയും അവരുടെ ഭർത്താക്കന്മാരും മക്കളും ചിത്രത്തിലുണ്ട്.

ഫഹദും നസ്രിയയും തങ്ങളുടെ പുതിയ സിനിമകളുടെ തിരക്കുകളിലാണ്.
‘പുഷ്പ 2’, ആവേശം, തലൈവർ 170 എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നസ്രിയയും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകുകയാണ്. ‘സൂരരൈ ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്കരയുടെ പുതിയ സിനിമയിൽ സൂര്യയ്ക്കും ദുൽഖർ സൽമാനുമൊപ്പം നസ്രിയയും പ്രധാന വേഷത്തിലെത്തുന്നു. 9 വർഷത്തിനുശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

ചിത്രത്തിൽ ഫഹദ് പുതിയ മേക്കോവറിലാണ് എത്തിയിരിക്കുന്നത്. ഫഹദിന്റെ കണ്ണിനെ കുറിച്ചും ശരീര ഭാഷയെ കുറിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിനടിയിൽ വന്നിരിക്കുന്നത്. ഫഹദിനെ കാണാൻ മാർക് സുക്കബർഗിനെ പോലെ ഉണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇതേ ഫോട്ടോ ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

Trending

Exit mobile version