mollywood
കളക്ഷൻ സെന്ററിൽ രാത്രി ഏറെ വൈകിയും സജീവമായി നടി നിഖില വിമൽ..
കേരളത്തിന്റെ ആകെ നെഞ്ചുലച്ച വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു സിനിമ താരം നിഖില വിമൽ. തളിപ്പറമ്പിലെ കളക്ഷൻ സെന്ററിലാണ് താരം എത്തിയത്. സജീവമായി രാത്രി വൈകിയും പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡി വൈ എഫ് ഐ യുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചു.
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കളക്ഷൻ സെന്ററിലാണ് താരം എത്തിയത്.
അതെ സമയം ദുരന്തം ബാധിച്ച വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി കളക്ടർ ഉൾപ്പടെ ഉള്ളവർ അഭ്യർത്ഥിച്ചിട്ടുണ്ട്. ആഹാര സാധനങ്ങൾ, കുടിവെള്ളം, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, സോപ്പ്‌കൾ, സാനിറ്ററി നാപ്കിന്സ്, തുടങ്ങിയവ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയാണ് താരത്തിന്റേതായി അവസാനമായി തീയേറ്ററിൽ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഇനി നിഖിലയുടേതായി വരാനുള്ളത്..