Entertainment
വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ് !! തന്നെ പേടിപ്പിച്ചിട്ടുള്ള കാര്യത്തെപ്പറ്റി പാർവതി ..
ഒമ്പത് എം. ടി കഥകളുടെ ആന്തോളജി സീരീസ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങൾ ഭാഗമാകുന്ന മനോരഥത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. സുധ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരവും മനസുമെല്ലാം നൽകിയെന്ന് പാർവതി പറയുന്നു.
‘ഉള്ളൊഴുക്ക്’ പോലുള്ള കോംപ്ലിക്കേറ്റഡായ വേഷങ്ങൾ ചെയ്യുമ്പോൾ അത് ഇമോഷണലി ബാധിക്കാറുണ്ടെന്നും നടി തുറന്നുപറഞ്ഞു. ബാധിക്കാറുണ്ട്, അത് ബാധിക്കണം. ബാധിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ പിന്നെ നമ്മൾ ആർട്ടിൽ നിന്ന് ട്രാൻസ്‌ഫോമാകാതെ പോകുന്നത്, എഫ് ഡി ഡെപ്പോസിറ്റ് ചെയ്ത് ഇന്ററസ്റ്റ് വേണ്ടൈന്ന് പറയുംപോലെയാണ്. ഇതൊരു ബാഡ് എക്സാബിളാണെന്ന് എനിക്കറിയാം.
ഉള്ളൊഴുക്കാണ് ഏറ്റവും എന്നെ പേടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഉള്ളൊഴുക്ക് കഴിഞ്ഞയുടൻ തന്നെ ഞാൻ ഇവിടുന്ന് ഓടി. ഇപ്പോൾ ആലോചിക്കുമ്പോൾ താങ്ക് ഗോഡ്. വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങൾ ആണ്. വിമർശനങ്ങൾ പ്രധാനമാണ്, പക്ഷേ വിമർശനം വെറുപ്പിൽ നിന്നാണ് വരുന്നതെങ്കിൽ അതിനെതിരെ ഞാൻ വാതിലടക്കാറുണ്ടെന്നും പാർവതി വ്യക്തമാക്കി.
നാളെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖതങ്ങൾ, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി വീണ്ടും, നരേൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, കൈലാഷ്, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്. ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങൾ.