Entertainment

നിലു ബേബിയുടെ കുഞ്ഞാവ എത്തി; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും

Published

on

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേർളി മാണിയും ശ്രീനി ഷിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്. പെണ്‍ കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.

 “ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി” എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. 

ബിഗ് ബോസ് എന്ന പരിപാടിയിൽ വെച്ചാണ് പേളിയും ശ്രീനിഷും ആദ്യമായി കണ്ടുമുട്ടിയതും പ്രണയത്തിലാവുന്നത്. ആരാധകർക്കിടയിൽ പേളിഷ് എന്നാണ് ഈ താരജോഡികൾ അറിയപ്പെടുന്നത്. ഇരുവരുടെയും പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5 ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8 ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നില ബേബിയും.

Trending

Exit mobile version