Pearle Maaney
അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി പേളി മാണി; കുഞ്ഞുവാവയെ കാത്ത് നില ബേബി, ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. ആദ്യ മകൾ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അതുപോലെ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും കുടുംബം വരവേൽക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ വളക്കാപ്പ് ചടങ്ങ്. നിറവയറിൽ ചുവപ്പും പച്ചയും കലർന്ന സാരി ധരിച്ച് മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് പേളി മാണി ചടങ്ങിന് എത്തിയത്. പിങ്ക് നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീനിഷിന്റെ വേഷം. പേളിയുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയിൽ
പച്ചയും ചുവപ്പും കലർന്ന സ്കേർട്ടും ടോപ്പുമായിരുന്നു നില ബേബിയുടെ വേഷം.
ഇന്‍സ്റ്റഗ്രാമിലൂടെ പേളി തന്നെയാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചത് . ഞങ്ങള്‍ വീണ്ടും വിവാഹിതരായി എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ പേളി പങ്കുവച്ചത്. പേളിയുടെ വയറില്‍ കൈ വെച്ചും, നെറ്റിയില്‍ ചുംബിച്ചും സന്തോഷം പങ്കിടുകയാണ് ശ്രീനിഷ്. മധുരം നൽകിയും പനിനീര് തളിച്ചും ആശംസകൾ നേർന്ന് പേളിയുടെയും ശ്രീനിഷിന്റെയും കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ വളക്കാപ്പ് ചടങ്ങിനായി ഒരുക്കിയത്.
ബിഗ് ബോസ് എന്ന പരിപാടിയിൽ വെച്ചാണ് പേളിയും ശ്രീനിഷും ആദ്യമായി കണ്ടുമുട്ടിയതും പ്രണയത്തിലാവുന്നത്. ആരാധകർക്കിടയിൽ പേളിഷ് എന്നാണ് ഈ താരജോഡികൾ അറിയപ്പെടുന്നത്. ഇരുവരുടെയും പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5 ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8 ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നില ബേബിയും.