Entertainment
പൊറാട്ട് നാടകവുമായി സൈജു കുറുപ്പ് !! ഓഗസ്റ്റ് 9 നു തീയേറ്ററുകളിൽ..
സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം ഓഗസ്റ്റ് 9 നു തീയേറ്ററുകളിൽ റിലീസ് ചെയ്യും. എമിരേറ്റ്സ് പ്രൊഡക്ഷന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുനീഷ് വരനാഥ് ആണ്.
രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി , സുനിൽ സുഗത , നിർമൽ പാലാഴി , രാജേഷ് അഴിക്കോട്, അർജുൻ വിജയൻ , ആര്യ വിജയൻ , സുമയ , ബാബു അന്നൂർ , സൂരജ് തേലക്കാട് ,അനിൽ ബേബി , ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ , സിബി തോമസ് , ഫൈസൽ, ചിത്ര ഷേണായ് , ഐശ്വര്യ മിഥുൻ , ജിജിന , ഗീതി സംഗീത, എന്നിവരാണ് മറ്റു അഭിനേതാക്കൾ..
ആക്ഷേപഹാസ്യത്തിലൂടെ വടക്കൻ കേരളത്തിലെ ഗോപാലപുര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ 21 ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം പറയുന്നത്.
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ അസിസ്റ്റന്റ് ആയിരുന്നു നൗഷാദ് സാഫ്രോൺ. പൊറാട്ട് നാടകം പൂർത്തിയായത് സിദിഖിന്റെ മേൽനോട്ടത്തിലായിരുന്നു. സിദ്ദിഖിന്റെ ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം തീയേറ്ററിലെത്തുന്നത്..
സംഗീത സംവിധാനം രാഹുൽ രാജ്, കോ പ്രൊഡ്യൂസർ ഗായത്രി വിജയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങര, ഛായാഗ്രഹണം നൗഷാദ് ഷെരിഫ് , ചിത്രസംയോജനം രാജേഷ് രാജേന്ദ്രൻ, ഗാനരചന ബി ഹരിനാരായണൻ, സംഘട്ടനം മാഫിയ ശശി , പി ആർ ഓ വാഴൂർ ജോസ്.