Entertainment
റിബൽ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ചിത്രം “ദി രാജ സാബ് ” ആദ്യ ഗ്ലിമ്പ്സ് പുറത്തു വിട്ടു..
റിബൽ സ്റ്റാർ പ്രഭാസിന്റെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദി രാജ സാബ്”ന്റെ ആദ്യ ഗ്ലിമ്പ്സ് പുറത്തു വിട്ടു. സിനിമ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ഗാനത്തിൽ പ്രഭാസിന്റെ അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകർക്ക് വിരുന്നൊരുക്കാൻ ചിത്രം 2025 ഏപ്രിൽ 10 നു തീയേറ്ററുകളിലെത്തും. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുചിബോട്ടിലയാണ് സഹ നിർമാതാവ്. തെലുഗ്, തമിഴ്, മലയാളം,കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫി റാം ലക്ഷ്മൺ മാസ്റ്റേഴ്സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വി എഫ് എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽക്കണ്ണനാണ്.
ഫാമിലി എന്റെർറ്റൈനെർ “പ്രതി റോജു പാണ്ഡെഗേ”, റൊമാന്റിക് കോമഡി “മഹാനുഭാവുഡ്” എന്നീ ചിത്രങ്ങൾക്കു ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “ദി രാജ സാബ്”.
ഛായാഗ്രഹണം : കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കടേശ്ച്വര് റാവോ, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി ആർ ഓ : ആതിര ദിൽജിത്.