Entertainment
അംബാനി കല്യാണത്തിൽ പങ്കെടുക്കാൻ മലയാളത്തിന്റെ സൂപ്പർ നായകനും !!
അനന്ത് അംബാനി – രാധിക കല്യാണത്തിൽ പങ്കെടുത്തു മലയാളി സൂപ്പർ താരം പ്രിത്വിരാജ്ഉം , ഭാര്യ സുപ്രിയയും.. മലയാളം സിനിമ മേഖലയിൽ നിന്ന് പൃഥ്വിരാജ് മാത്രമാണ് അംബാനി കല്യാണത്തിൽ പങ്കെടുക്കുന്നത്..
പിങ്ക് ഐവറി നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചിരുന്നത് , പൃഥ്വിരാജ് അതിനോട് ചേരും വിധമുള്ള വസ്ത്രമാണ് ധരിച്ചത്..
മുംബൈയിൽ ഉള്ള ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രശസ്‌തരായ എല്ലാ താരങ്ങളും ഒഴുകിയെത്തി..
അമിതാഭ് ബച്ചൻ, ഷാഹ്‌റുഖ് ഖാൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, അളിയാ ഭട്ട്, ദീപിക പദുകോൺ, രൺവീർ സിംഗ്, കരൺ ജോഹർ, അനിൽ കപൂർ, മാധുരി ദീക്ഷിത്, എന്നിവരെ കൂടാതെ അമേരിക്കൻ നടനും പ്രശസ്ത റെസ്റ്റലിങ് താരവുമായ ജോൺ സിന എന്നിവരായിരുന്നു അതിഥികളിലെ പ്രമുഖർ..
തമിഴിൽ നിന്നും രജനികാന്ത് , സൂര്യ, ജ്യോതിക, നയൻതാര, വിഘ്‌നേശ് ശിവൻ, അറ്റ്ലീ എന്നിവർ അതിഥികളായി എത്തി.. ബോളിവുഡ്, ഹോളിവുഡ് തുടങ്ങി ലോകമെമ്പാടും ഉള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി..