Entertainment

തെന്നിന്ത്യൻ നടി സായി പല്ലവി പ്രണയത്തിൽ !! കാമുകൻ രണ്ടു കുട്ടികളുടെ പിതാവായ നടൻ !!..

Published

on

തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട നടി സായി പല്ലവി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. തെലുങ്കിലെ പ്രമുഖ മീഡിയയാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നടനുമായാണ് സായി പല്ലവി പ്രണയത്തിലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. താരത്തിനോട് അടുപ്പമുള്ളവർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഇത് സത്യമാണെന്നാണ് തെലുങ്ക്‌ സിനിമ വൃത്തങ്ങൾ റിപ്പോർട്ട് ചെയുന്നത്.

രണ്ടു കുട്ടികളുടെ പിതാവും വിവാഹിതനുമെന്നാണ് ഗോസിപ്പ് കോളങ്ങളിൽ വരുന്നത്. എന്നാൽ ഈ നടൻ ആരാണെന്നു വ്യക്തമായിട്ടില്ല. വ്യക്തി ജീവിതം വളരെ സ്വകാര്യമായി വെക്കുന്ന ആളാണ് സായി പല്ലവി, ഇത്തരം വാർത്തകളോട് മുൻപും അവർ പ്രതികരിച്ചിട്ടില്ല. നേരത്തെയും സായി പല്ലവിയുടെ പേരിൽ പ്രണയവാർത്തകൾ പ്രചരിച്ചിരുന്നു.

2015 ഇൽ മലയാളത്തിൽ റിലീസ് ആയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മലർ എന്ന കഥാപാത്രം ആരാധകരുടെ മനം കവർന്നു, അതിനു ശേഷം നടി തെന്നിന്ത്യയിലെ തിരക്കുള്ള താരമായി വളർന്നു.

ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന അമരൻ ആണ് സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. നാഗചൈതന്യക്കൊപ്പം തണ്ടേൽ എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. നിതീഷ് തിവാരിയുടെ രാമായണത്തിലൂടെയായിരിക്കും സായി പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ.

Trending

Exit mobile version